പൊതുമേഖലാ ബാങ്കുകളിൽ 2025-26 സാമ്പത്തിക വർഷത്തിൽ ലോക്കർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ

ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ലോക്കർ മോഷണക്കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ റിപ്പോർട്ട്. 2021-22 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ 12 പൊതുമേഖലാ ബാങ്കുകളിലായി 40 ലോക്കർ മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്താണിത്. ഇതിൽ 75% കേസുകളും ഉത്തർപ്രദേശിലും ഝാർഖണ്ഡിലുമാണ് നടന്നത്. രാജ്യസഭാ എം.പി ധർമസ്ഥല വീരേന്ദ്ര ഹെഗ്ഡെയുടെ ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ മറുപടിയിലാണ് 2021-22 മുതൽ 2025-26Read More →

ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ 67,000 കോടി രൂപ; എസ്.ബി.ഐയിൽ മാത്രം 19,239 കോടി

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ 67,000 കോടി രൂപയുടെ നിക്ഷേപങ്ങൾ അവകാശികളില്ലാതെ കിടക്കുന്നതായി കേന്ദ്ര സർക്കാർ. 2025 ജൂൺ 30 വരെയുള്ള കണക്കുകളാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലിമെന്‍റിൽ വെളിപ്പെടുത്തിയത്. പൊതുമേഖല ബാങ്കുകളാണ് 87 ശതമാനം നിക്ഷേപവും കൈവശം വെച്ചിരിക്കുന്നത്. ലോക്‌സഭ എം.പിയായ എം.കെ വിഷ്ണു പ്രസാദിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് വിവരം വെളിപ്പെടുത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി‌.ഐ) ആണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ കൈവശം വെച്ചിരിക്കുന്നത്.Read More →

ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്

മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ‘പേയ്‌മെന്റ് ബാങ്കുകളുടെ ലൈസൻസിംഗ്’ സംബന്ധിച്ച ആർബിഐയുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് 29.6 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ ദിവസം, 2024 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആർ‌ബി‌ഐ, സൂപ്പർവൈസറി ഇവാലുവേഷനുള്ള സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷൻ (ISE 2024) നടത്തിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ, പിഴ ചുമത്താതിരിക്കാൻ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചRead More →

വിവിധ ബാങ്കുകൾ സേവന നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ഫെഡറല്‍ ബാങ്ക് എന്നിവ എടിഎം ഇടപാടുകള്‍, പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഐഎംപിഎസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഈ മാറ്റങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസം തന്നെ, റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പൊതുമേഖലാ ബാങ്കുകള്‍ എടിഎം നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇപ്പോള്‍ ഐസിഐസിഐ ബാങ്കിനെയും ആക്‌സിസ് ബാങ്കിനെയും പോലുള്ളRead More →

ഇന്ത്യയിലെ ബാങ്ക് തട്ടിപ്പുകൾ മൂന്നിരട്ടിയായി വർദ്ധിച്ചു

ഇന്ത്യയില്‍ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൂന്നിരട്ടിയായി വര്‍ധിച്ചതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പുകളുടെ തുക കൂടിയതിനേക്കാള്‍ ഭയപ്പെടുത്തുന്ന സംഗതി, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചു എന്നതാണ്. എങ്ങനെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്? ബാങ്കുകളില്‍ നിന്ന് പണം തട്ടുന്നതില്‍ ഭൂരിഭാഗവും പഴയ രീതിയിലാണ്. അതായത്, വ്യാജ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തോ കൈക്കൂലി കൊടുത്തോ ഒക്കെയാണ് ഇത് നടക്കുന്നത്. പക്ഷേ, ഇപ്പോള്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പണം അടയ്ക്കുമ്പോള്‍ തട്ടിപ്പിനിരയാകാനുള്ളRead More →