ബില്യണറല്ല, ട്രില്യണർ; വൻ നേട്ടത്തിനൊരുങ്ങി ഇലോൺ മസ്ക്, രണ്ടാമതെത്തുക ഇന്ത്യൻ വ്യവസായി
ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് പഠനം. 2027ഓടെ മസ്ക് ട്രില്യൺ ക്ലബിലെത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാദമിയുടേതാണ് റിപ്പോർട്ട്. പ്രതിവർഷം 110 ശതമാനമെന്ന നിലയിലാണ് മസ്കിന്റെ സമ്പത്ത് വർധിക്കുന്നത്. ബ്ലുംബെർഗിന്റെ ബില്യണയർ ഇൻഡക്സ് പ്രകാരം നിലവിൽ 241 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട് മസ്കിന്. ഇത് 2027 ആകുമ്പോഴേക്കും ഒരു ട്രില്യൺ ആവുമെന്നാണ് പഠനം. മസ്ക് കഴിഞ്ഞാൽ ട്രില്യൺ ക്ലബിലെത്താൻ പോവുന്നയാൾRead More →





