പ്രാദേശിക വിപണികള്‍ പിടിക്കാന്‍ കല്യാണ്‍ ജുവലേഴ്സ്; ‘അക്ഷയ തങ്ക മാളിക’യുമായി തുടക്കം തമിഴ്നാട്ടില്‍
പ്രാദേശിക വിപണികളുടെ അഭിരുചിക്കും പാരമ്പര്യത്തിനും അനുസൃതമായി പുതിയ ഉപബ്രാന്‍ഡുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേരളം ആസ്ഥാനമായ പ്രമുഖ ആഭരണ വിപണന ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ്. ഇതിന്റെ ഭാഗമായി തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ (ATM) എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് കമ്പനി പുറത്തിറക്കി. കല്യാണ്‍ ജുവലേഴ്സ്, കാന്‍ഡിയര്‍ (Candere) എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്. കല്യാണ്‍ എന്ന മാതൃ ബ്രാന്‍ഡിന്റെ നിഴലിലല്ലാതെ തികച്ചും സ്വതന്ത്രമായ ബ്രാന്‍ഡായാകും ഇത്Read More →





