42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ പൂർണ സബ്സിഡിയറിയായി കാന്‍ഡിയര്‍ മാറും. 2017-ലാണ് കല്യാണ്‍ ജൂവലേഴ്സ് കാന്‍ഡിയറിന്‍റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്സ് ബിസിനസ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ആഭരണവില്‍പ്പനയുമായി 2013-ല്‍ തുടക്കമിട്ടRead More →




