ഇന്ത്യയുടെ വിശ്വസ്ത വ്യവസായി ടാറ്റ സൺസ് ഇമെരിറ്റസ് ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നുRead More →

അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനലോഗ് ഡിവൈസസും ടാറ്റ ഗ്രൂപ്പും കരാറിൽ

മുംബൈ: ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറില്‍ അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യന്‍ സാള്‍ട്ട്-ടു-ഏവിയേഷന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഒപ്പുവച്ചതായി യുഎസ് ചിപ്പ് മേക്കര്‍ പറഞ്ഞു. 156 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വിഭാഗമായ ടാറ്റ ഇലക്ട്രോണിക്‌സ്, ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ സൗകര്യവും ആസാമില്‍ ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് സൗകര്യവും നിര്‍മ്മിക്കുന്നതിനായി മൊത്തം 14 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സും എഡിഐയുംRead More →

എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നതോടെ ഇന്ത്യൻ വ്യോമയാന വിപണി നിയന്ത്രിക്കുക ടാറ്റ ഗ്രൂപ്പും ഇൻഡിഗോയും

കൊച്ചി: ഉത്സവ, വിനോദ സഞ്ചാര സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പ്രമുഖ വ്യോമയാന കമ്ബനികളായ വിസ്താരയും എയർ ഇന്ത്യയും ലയിക്കുന്നതോടെ ഇന്ത്യൻ ആകാശത്തിന്റെ നിയന്ത്രണം പൂർണമായും ടാറ്റ ഗ്രൂപ്പിന്റെയും ഇൻഡിഗോയുടെയും അധീനതയിലാകുന്നു. ടാറ്റ ഗ്രൂപ്പും സിംഗപ്പൂർ എയർലൈൻസും സംയുക്തമായി ആരംഭിച്ച വിസ്താരയുടെ പ്രവർത്തനം നവംബർ പതിനൊന്ന് മുതല്‍ പൂർണമായും എയർ ഇന്ത്യയുടെ കീഴിലാകും. പ്രമുഖ എയർലൈനായ ഗോ ഫസ്‌റ്റ് പ്രവർത്തനം പൂർണമായും നിറുത്തിയതും സ്‌പൈസ് ജെറ്റിന്റെ സാമ്പത്തിക പരാധീനതകളും അതിവേഗം വളരുന്നRead More →

അംബാനിയേയും അദാനിയേയും പൂട്ടാൻ രത്തൻ ടാറ്റ; ഒരുങ്ങുന്നത് വൻ നിക്ഷേപത്തിന്

ന്യൂഡൽഹി: ഗ്രീൻ എനർജി സെക്ടറിൽ ഗൗതം അദാനിയേയും മുകേഷ് അംബാനിയേയും പൂട്ടാനുറച്ച് രത്തൻ ടാറ്റ. വലിയ നിക്ഷേപം സെക്ടറിൽ രത്തൻ ടാറ്റ നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഏകദേശം 20,000 കോടി രൂപയായിരിക്കും രത്തൻ ടാറ്റ നിക്ഷേപിക്കുക. ഇതിൽ 12,000 കോടി ഇൗ സാമ്പത്തിക വർഷം തന്നെ നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ എൻ.ചന്ദ്രശേഖരൻ അറിയിച്ചു. ടാറ്റ പവറിന്റെ വാർഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യ അറിയിച്ചത്. ഗ്രീൻ എനർജി ഉൽപാദനം ഒമ്പത് ജിഗാവാട്ടിൽ നിന്നുംRead More →

എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ ബി.എസ്.എൻ.എല്ലുമായി കൈകോർക്കാൻ ടാറ്റ; ഇനിയാണ് കളി…

ന്യൂഡൽഹി: സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും റീചാർജ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇപ്പോൾ ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങിനെയെങ്കിൽ ഇത് ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിനാണ് വഴിവെക്കുക. കഴിഞ്ഞ മാസം ജിയോ ആണ് ആദ്യം റീചാർജ് നിരക്കുകൾ വർധിപ്പിച്ചത്. പിന്നാലെ എയർടെല്ലും വിഐയും (വോഡഫോൺ, ഐഡിയ) നിരക്കു വർധന പ്രഖ്യാപിച്ചു. 12% മുതൽRead More →