എൽനിനോ: ഇന്ത്യൻ കാർഷികമേഖലയിൽ അപകടമുന്നറിയിപ്പുമായി യുഎൻ
കോട്ടയം: എൽനിനോ കാർഷിക മേഖലയിൽ കഠിന ആഘാതമുണ്ടാക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും. യു.എൻ.ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ചുവന്ന ഇടങ്ങളുടെ മാപ്പ് തയ്യാറാക്കി മുന്നൊരുക്കത്തിന് നിർദേശം നൽകി. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പ്രവചിച്ചിട്ടുള്ളത് അതിശക്തമായ എൽനിനോയാണ്. 2015-’16-ൽ എൽനിനോ 60 ദശലക്ഷം ആളുകളെയാണ് ലോകത്ത് ബാധിച്ചത്. 23 രാജ്യങ്ങളിലായിരുന്നു ശക്തമായ ആഘാതം. കഠിനമായ വരൾച്ച, അപ്രതീക്ഷിതമായ അതിതീവ്രമഴ എന്നിവയുണ്ടാകാം. ഇന്ത്യയിൽ മൺസൂൺ കുറയും. 2015-ൽ നെല്ലിനും ചോളത്തിനുമാണ് കാര്യമായ നാശമുണ്ടായത്. പാകിസ്താൻ,Read More →




