കൊക്കോ വിലക്കയറ്റത്തിലേക്ക്; ഏലം വിപണി സജീവം

അടുത്ത സീസണിലെ ആദ്യ വിളവെടുപ്പിൽ കൊക്കോ ഉൽപാദനത്തിൽ ഇടിവ്‌ സംഭവിക്കുമെന്ന സൂചന വിലക്കയറ്റത്തിന്‌ തിരികൊളുത്തി. പിന്നിട്ട വാരത്തിലെ കനത്ത മഴയാണ്‌ കാർഷിക മേഖലയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചത്‌. ഹൈറേഞ്ചിലെയും മറ്റ്‌ ഭാഗങ്ങളിലെയും തോട്ടങ്ങളിൽ കൊക്കോ പൂവിട്ട അവസരത്തിലാണ്‌ മഴയുടെ വരവ്‌. കനത്ത പേമാരിക്കുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ കൊക്കോ തോട്ടങ്ങൾ ആടിയുലഞ്ഞു. സംസ്ഥാനത്ത്‌ കൊക്കോ മരങ്ങൾ പൂവിടുന്ന ഡിസംബറിൽ മഴ പതിവുള്ളതല്ല. ഫെബ്രുവരി-മാർച്ചിലെ പുതിയ വിളവ്‌ കുറയുമെന്ന ആശങ്കയിലാണ്‌ ഉൽപാദകർ. നേരത്തെRead More →

റബർ വിലയിൽ തിരുത്തൽ; കുരുമുളക് മുകളിലേക്ക്

മുഖ്യ ഉൽപാദന രാജ്യങ്ങളിൽ ടാപ്പിങ്ങിന്‌ അനുകൂല കാലാവസ്ഥ ലഭ്യമാവുമെന്ന വിലയിരുത്തൽ ടയർ നിർമാതാക്കളെ റബർ സംഭരണത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന​ു. ഇത് റബർ ഷീറ്റ്‌ വിലയിൽ സാങ്കേതിക തിരുത്തലിന്‌ ഇടയാക്കി. പിന്നിട്ട ഏതാനും മാസങ്ങളിൽ ഉയർന്നതലത്തിൽ നീങ്ങിയ റബർ വിപണിയെ തന്ത്രപരമായ നീക്കത്തിലൂടെ ടയർ ലോബി ഇതിനകം വരുതിയിലാക്കി. റെഡി ഷീറ്റിന്‌ വ്യവസായ ലോകം മുഖ്യമായും ആശ്രയിക്കുന്നത്‌ തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യൻ മാർക്കറ്റുകളെയാണ്‌. ഒക്ടോബർ രണ്ടാം പകുതിയിൽ വ്യവസായികൾ പുതിയ കരാറുകൾക്ക്‌ താൽപര്യംRead More →

തക്കാളി വില വീണ്ടും സെഞ്ചറിയടിച്ചു

വഡോദര: രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്. ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു. സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്,Read More →

റബർ വിലയിടിച്ച് ഊഹക്കച്ചവടക്കാർ – AGRICULTURE NEWS

ആഗോള റബർ ഉൽപാദകരെ സമ്മർദത്തിലാക്കി ഊഹക്കച്ചവടക്കാർ വിപണിയുടെ ദിശതിരിച്ചു. ഒരാഴ്‌ച നീളുന്ന ആഘോഷങ്ങൾക്കായി ചൈനീസ്‌ വ്യവസായികൾ അന്താരാഷ്ട്ര വിപണിയിൽനിന്ന് അകന്ന അവസരത്തിലാണ്‌ അവധി വ്യാപാരം രംഗം കൈപ്പിടിയിലൊതുക്കി വിപണിയെ അവർ അമ്മാനമാടിയത്‌. വിദേശ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത്‌ ബെയ്ജിങ്ങിലെ വ്യവസായികളാണ്‌. ചൈനീസ്‌ വ്യവസായിക മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക്‌ ചുവടുവെക്കുന്ന സന്ദർഭമായതിനാൽ ആഗോള തലത്തിൽ വരും മാസങ്ങളിൽ ഷീറ്റിനും ലാറ്റക്‌സിലും പതിവിലും ഡിമാൻഡ് വിപണി വൃത്തങ്ങൾRead More →

റബറിന് വിദേശത്ത് തിളക്കം; കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു

കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന ഭേദഗതികൾ വ്യവസായിക മേഖലയുടെ തിരിച്ചുവരവിന്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ്‌ ചൈന. ഏഷ്യ -യൂറോപ്യൻ ഓട്ടോ മേഖല പ്രതിസന്ധികളെ മറികടക്കുമെന്ന വിലയിരുത്തലുകൾ നിക്ഷേപകരെ റബറിലേക്ക്‌ അടുപ്പിച്ചു. ചൈനീസ്‌ വിപണിയായ ഷാങ്‌ഹാക്ക്‌ ഒപ്പം ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിലും റബർ തിളക്കമാർന്ന പ്രകടനം പിന്നിട്ടവാരം കാഴ്‌ചവെച്ചു. ജപ്പാനിൽ നീണ്ട ഇടവേളക്കു ശേഷം കിലോ 400 യെന്നിന്‌ മുകളിൽ റബറിന്റെ വ്യാപാരം നടന്നു. ഇതിന്റെ ചുവടുപിടിച്ച്‌ സിംഗപ്പൂരിൽ റബർRead More →