രണ്ടാം പ്രതിവാര നഷ്ടം രേഖപ്പെടുത്തി വിപണി, സ്‌മോള്‍ക്യാപ് സൂചിക ഉയര്‍ന്നു

August 5, 2023 0 By BizNews

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ 438.95 പോയിന്റ് താഴ്ന്ന് 65721..25 ലെവലിലും നിഫ്റ്റി50 0.65 ശതമാനം അഥവാ 129.05 പോയിന്റ് താഴ്ന്ന് 19517 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 1.5 ശതമാനമുയര്‍ന്നപ്പോള്‍ മിഡക്യാപ് മാറ്റമില്ലാതെ തുടര്‍ന്നു.

ലാര്‍ജ് ക്യാപ് 0.6 ശതമാനം താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, ഡിജിസ്പിസ് ടെക്‌നോളജീസ്, എംപിഎസ്, ഒപ്റ്റിമസ് ഇന്‍ഫ്രാകോം, സംഘി ഇന്‍ഡസ്ട്രീസ്, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, എച്ച്‌സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, ഉദയ്പൂര്‍ സിമന്റ് വര്‍ക്ക്‌സ്, ഡബ്ല്യുപിഐഎല്‍, ദിലീപ് ബില്‍ഡ്‌കോണ്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപ്പുകള്‍. ഇവ 1.5 ശതമാനത്തോളം ഉയര്‍ന്നു.

അതേസമയം, സിന്‌ടെക്‌സ് പ്ലാസ്റ്റിക് ടെക്‌നോളജി, എംഎസ്പി സ്റ്റീല് ആന്ഡ് പവര്, അഡോര് വെല്ഡിംഗ്, തങ്കമയില് ജ്വല്ലറി, റെഡിംഗ്ടണ്, ശിവാലിക് ബൈമെറ്റല് കണ്ട്രോള്‌സ്, ഭഗീരഥ കെമിക്കല്‌സ് ആന്ഡ് ഇന്ഡസ്ട്രീസ്, ഇക്വിറ്റാസ് സ്‌മോള് ഫിനാന്‌സ് ബാങ്ക്, ട്രാക്‌സന് ടെക്‌നോളജീസ്, ബജാജ് ഹിന്ദുസ്ഥാന് ഷുഗര് എന്നിവ 10-15 ശതമാനം ഇടിവ് നേരിട്ട സ്‌മോള്‍ക്യാപ്പ് ഓഹരികളാണ്.

മേഖലാതലത്തില്‍, നിഫ്റ്റി റിയല്‍റ്റി സൂചിക 4.2 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 4 ശതമാനവും നിഫ്റ്റി എഫ്എംസിജി സൂചിക 1.7 ശതമാനവും നിഫ്റ്റി ഐടി സൂചിക 3 ശതമാനവും നിഫ്റ്റി ഫാര്‍മ സൂചിക 2 ശതമാനവും ഇടിഞ്ഞു.