ടൂറിസത്തിന്റെ 5 വര്‍ഷത്തെ വിദേശ നാണ്യ സംഭാവന 5.54 ലക്ഷം കോടി രൂപ
August 5, 2023 0 By BizNewsന്യൂഡല്‍ഹി: 2019 നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ടൂറിസം മേഖല 5,54,657 കോടി രൂപയുടെ വിദേശനാണ്യം നേടി. സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2019 ലെയാണ് ഏറ്റവും വലിയ വരുമാനം.
2,16,467 കോടി രൂപ. പിന്നീടുള്ള രണ്ട് വര്‍ഷങ്ങളില്‍ വിദേശ നാണ്യവരുമാനം കുറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണിത്.
2020 ല്‍ 50,136 കോടി രൂപയും 2021 ല്‍ 65070 കോടി രൂപയു മാത്രമായിരുന്നു വരവ്. ഈ കാലയളവില്‍ വിദേശീയര്‍ക്കും ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം മന്ത്രാലയം നിരവധി പദ്ധതികള്‍ / സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ട്.
ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വദേശ് ദര്‍ശന്‍ പദ്ധതി,തീര്‍ത്ഥാടന, പൈതൃക കേന്ദ്രങ്ങളുടെ സംയോജിത വികസനത്തിനുള്ള ദേശീയ ദൗത്യമായ പ്രസാദ് (തീര്‍ത്ഥാടന പുനരുജ്ജീവന, ആത്മീയ ഓഗ്മെന്റേഷന്‍ ഡ്രൈവ്) പദ്ധതി, ഇവിസ പ്രോഗ്രാം, തുടങ്ങിയവ അതില്‍ പെടുന്നു. കൂടാതെ, ഹോട്ടല്‍ താരിഫില്‍ ജിഎസ്ടി ഇളവും നല്‍കുന്നു.