ഒന്നാം പാദ വരുമാനം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് തീരുമാനം, ആഗോള പ്രവണതകള്‍ എന്നിവ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും
August 6, 2023 0 By BizNewsമുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് തീരുമാനം, വ്യാവസായിക ഉല്‍പാദന ഡാറ്റ, ത്രൈമാസ കോര്‍പറേറ്റ് വരുമാനം എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കും, വിശകലന വിദഗ്ധര്‍ പറയുന്നു. ആഗോള വിപണി പ്രവണതകള്‍, എണ്ണ വില, വിദേശ നിക്ഷേപകരുടെ പ്രവര്‍ത്തനം തുടങ്ങിയവയും നിര്‍ണ്ണായകമാകും. 2023 ഓഗസ്റ്റ് 10 ന് പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി (എംപിസി) യാണ് ഇതില്‍ പ്രധാനം.
അദാനി പോര്ട്‌സ്, കോള് ഇന്ത്യ, ഹീറോ മോട്ടോകോര്പ്പ്, ഹിന്ഡാല്‌കോ, ഒഎന്ജിസി തുടങ്ങിയ പ്രധാന കമ്പനികള്‍ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതോടെ ഒന്നാംപാദ കോര്‍പറേറ്റ് വരുമാന സീസണ്‍ അവസാനത്തിലേയ്ക്ക് നീങ്ങുകയാണ്. ഇത് ഓഹരി വിപണിയുടെ ചലനത്തിലേയ്ക്ക് നയിക്കും, സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് പ്രവേഷ് ഗൗര്‍ പറഞ്ഞു.
വ്യാവസായിക ഉല്‍പാദനം, ഉല്‍പാദന ഡാറ്റ തുടങ്ങിയ കണക്കുകള്‍ക്ക് വിപണി കാതോര്‍ക്കുകയാണ്. ഓഗസ്റ്റ് 11 നാണ് ഈ ഡാറ്റകള്‍ പുറത്തിറങ്ങുക. ആഗോള വിപണ പ്രവണത, ഡോളര്‍ സൂചികയുടെ ചലനം, ഡോളറിനെതിരെ രൂപയുടെ മൂല്യം, ക്രൂഡ് ഓയില്‍ വില എന്നിവയും നിര്‍ണ്ണായകമാകുന്ന ഘടകങ്ങളാണ്.
വരാനിരിക്കുന്ന റിസര്‍വ് ബാങ്ക് നയം, 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദ വരുമാന സീസണ്‍, ക്രൂഡ് ഓയില്‍, യുഎസ് പണപ്പെരുപ്പ ഡാറ്റ, യുഎസ് പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകള്‍, യുകെ ജിഡിപി ഡാറ്റ എന്നിവയോട് വിപണി ഈ ആഴ്ച പ്രതികരിക്കുമെന്ന് മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് അരവിന്ദര്‍ സിംഗ് നന്ദ അറിയിക്കുന്നു.