ചന്ദ്രയാൻ-3ന്റെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ; പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ

August 5, 2023 0 By BizNews

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു.

ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ വ​ല​യ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​ത്.

17 ദി​വ​സം ഭൂ​മി​യെ വ​ലം​വ​ച്ച ശേ​ഷം ഈ ​മാ​സം ഒ​ന്നി​നാ​ണ് ചാ​ന്ദ്ര​യാ​ന്‍-3 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ന​രി​കി​ൽ എ​ത്തി​യ​ത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.

ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​തോ​ടെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളാ​യി ഭ്ര​മ​ണ​പ​ഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.

ഒടുവിൽ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17നായിരിക്കും ഇത്. ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാൻഡിങ്ങ് നടക്കും.

ജൂ​ലൈ 14 ഉ​ച്ച​ക​ഴി​ഞ്ഞ് 2.35ന് ​വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ന്‍-3 ന്‍റെ യാ​ത്ര നി​ല​വി​ല്‍ 22 ദി​വ​സം പി​ന്നി​ട്ടു.

ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ര്‍​ഒ ടെ​ലി​മെ​ട്രി, ട്രാ​ക്കിം​ഗ് ആ​ന്‍​ഡ് ക​മാ​ന്‍​ഡ് നെ​റ്റ്‌​വ​ര്‍​ക് ഗ്രൗ​ണ്ട് സ്റ്റേ​ഷ​നാ​ണ് പേ​ട​ക​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത്.