ഇന്ത്യൻ കയറ്റുമതി നിരോധന നയത്തിൽ മാറ്റമില്ല; ഒമാനിൽ ഉള്ളി വില ഇനിയും ഉയർന്നേക്കും

ഇന്ത്യൻ കയറ്റുമതി നിരോധന നയത്തിൽ മാറ്റമില്ല; ഒമാനിൽ ഉള്ളി വില ഇനിയും ഉയർന്നേക്കും

February 21, 2024 0 By BizNews

മ​സ്ക​ത്ത്: ഉ​ള്ളി ക​യ​റ്റു​മ​തി ന​യ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും ക​യ​റ്റു​മ​തി നി​രോ​ധന മാ​ർ​ച്ച് 31വ​രെ തു​ട​രു​മെ​ന്നു​മു​ള്ള ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്തൃ കാ​ര്യ സെ​ക്ര​ട്ട​റി റോ​ഹി​ത് കു​മാ​ർ സി​ങ്ങി​ന്‍റെ പ്ര​സ്താ​വ​ന ഒ​മാ​നി​ൽ ഉ​ള്ളി വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കും. ഇ​ന്ത്യ​ൻ ഉ​ള്ളി നി​ല​ച്ച​തോ​ടെ പാ​കി​സ്താ​ൻ ഉ​ള്ളി​യാ​ണ് വി​പ​ണി പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പാ​കി​സ്താ​ൻ ഉ​ള്ളി​യു​ടെ വ​ര​വും കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഉ​ള്ളി​യു​ടെ ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി ഉ​യ​രും. അ​തി​നാ​ൽ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധന അവസാനിപ്പിച്ചി​ല്ലെ​ങ്കി​ൽ വി​ല ഇ​നി​യും ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. നി​ല​വി​ൽ സു​ഡാ​ൻ, യ​മ​ൻ, ഇ​റാ​ൻ, പാ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ള്ളി​യാ​ണ്​ വി​പ​ണി​യി​ലു​ള്ള​ത്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഉ​ള്ളി ക​യ​റ്റു​മ​തി​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നത്തി​ന് അ​യ​വ് വ​രു​ത്തു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത വ​ന്നി​രു​ന്നു. ആ​റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്ന​ത്. ബം​ഗ്ല​ദേ​ശ്, ശ്രീ​ല​ങ്ക, മൊറീ​ഷ്യ​സ്, ഭൂ​ട്ടാ​ൻ, ബ​ഹ്റൈ​ൻ, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​ള്ളി ക​യ​റ്റു​മ​തി​യാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. മൂ​ന്ന് ല​ക്ഷം മെ​ട്രി​ക് ട​ൺ ഉ​ള്ളി ക​യ​റ്റു​മ​തി ചെ​യ്യു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ വി​ല ഒ​റ്റ ദി​വ​സം കൊ​ണ്ട് ക്വി​ന്റ​ലി​ന് 1280 രൂ​പ​യി​ൽ​നി​ന്ന് 1800 രൂ​പ​യാ​യി വ​ർ​ധി​ച്ചു.

ഉ​ള്ളി കൃ​ഷി മേ​ഖ​ല​യി​ൽ പെ​യ്ത ശ​ക്തമാ​യ മ​ഴ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​ൻ കാ​ര​ണ​മാ​ക്കി​യി​രുന്നു. ഇ​തോ​ടെ ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ൽ ഉ​ള്ളി വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി. വി​ല പി​ടി​ച്ച് നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്ളി​ക്ക് 40 ശ​ത​മാ​നം ക​യ​റ്റു​മ​തി നി​കു​തി​യാ​ണ് ആ​ദ്യം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 29ന് ​മെ​ട്രി​ക് ട​ൺ ഉ​ള്ളി​ക്ക് 800 ഡോ​ള​ർ ക​യ​റ്റു​മ​തി നി​കു​തി ഏ​ർ​പ്പെ​ടു​ത്തി. എ​ന്നി​ട്ടും വി​ല വ​ർ​ധ​ന പി​ടി​ച്ച് നി​ർ​ത്താ​ൻ ക​ഴി​യാ​തെ വ​ന്നതോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ ഏ​ഴി​ന് ക​യ​റ്റു​മ​തി പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ക​യാ​യി​രു​ന്നു. ക​യ​റ്റു​മ​തി നി​രോ​ധനം ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും വ​ൻ തി​രി​ച്ച​ടി​യാ​യി​രു​ന്നു. നാ​ട്ടി​ലെ മാ​ർ​ക്ക​റ്റി​ലും വി​ല കു​റ​ഞ്ഞ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നു.

ഇ​തോ​ടെ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ക​യ​റ്റു​മ​തി നി​രോ​ധനം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​നും തു​ട​ങ്ങി. ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധനം ഒ​മാ​ൻ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ഉ​ള്ളി വ​ര​വ് നി​ല​ച്ച​തോ​ടെ ഒ​മാ​നി​ൽ വി​ല കു​ത്ത​നെ ഉ​യ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. നി​ല​വി​ൽ 700 ബൈ​സ​യാ​ണ് ഒ​രു കി​ലോ ഉ​ള്ളി വി​ല. ഇ​റാ​ൻ, ഈ​ജി​പ്ത്, ചൈ​ന അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ഉ​ള്ളി വി​പ​ണി​യി​ലു​ണ്ടെ​ങ്കി​ലും ഗു​ണനി​ല​വാ​ര​ത്തി​ൽ ഇ​വ​യൊ​ന്നും ഇ​ന്ത്യ​ൻ ഉ​ള്ളി​ക്ക് ഒ​പ്പ​മെ​ത്തി​ല്ല. ഉ​ള്ളി വി​ല​യി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന​വു​ണ്ടാ​യ​തോ​ടെ അ​ടു​ക്ക​ള​യി​ൽ ഉ​ള്ളി ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ച്ചാ​ണ് പ​ല​രും ചെ​ല​വു​ക​ർ കു​റ​ച്ച​ത്. ഇ​ത് ഉ​ള്ളി​യു​ടെ വി​പ​ണ​ന​ത്തെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​ള്ളി ഉ​പ​യോ​ഗം പ​ര​മാ​ധി കു​റ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ​ലാ​ഡി​ലും മ​റ്റും ഉ​ള്ളി അ​പ്ര​ത്യ​ക്ഷ​മാ​യ​തും ഉ​യ​ർ​ന്ന വി​ല കാ​ര​ണ​മാ​ണ്.