എന്താണ് ഇലക്ടറൽ ബോണ്ട് ?; ഇതുവഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ

എന്താണ് ഇലക്ടറൽ ബോണ്ട് ?; ഇതുവഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ

February 15, 2024 0 By BizNews

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഇലക്ടറൽ ബോണ്ട് കേസിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി.

ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. നയരൂപീകരണത്തിൽ ഉൾപ്പടെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോ​ർ​പ​റേ​റ്റു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങളും കണക്കിൽപ്പെടാത്ത പണം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്ന രീതിക്ക് അന്ത്യമാകും. 

എന്താണ് ഇലക്ടറൽ ബോണ്ട്?

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.

ഈയിടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറൽ ബോണ്ട് വിൽപനക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. നവംബർ ആറു മുതൽ 20 വരെ ഇലക്ടറൽ ബോണ്ട് വിൽപനക്കാണ് എസ്.ബി.ഐക്ക് സർക്കാർ അനുമതി നൽകിയത്. 

ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​യാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ​ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കാണ്. 2022-23ൽ 1,300 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി സം​ഭാ​വ​ന പി​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​തി​ന്റെ ഏ​ഴി​ര​ട്ടി തു​ക​യാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് സം​ഭാ​വ​ന വ​ൻ​തോ​തി​ൽ കു​റ​യു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി​യു​ടെ മൊ​ത്തം സം​ഭാ​വ​ന 2,120 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തി​ൽ 61 ശ​ത​മാ​ന​വും ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ നി​ന്നാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് സ​മ​ർ​പ്പി​ച്ച പാ​ർ​ട്ടി​യു​ടെ വാ​ർ​ഷി​ക ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2021-22 വ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി​ക്ക് ല​ഭി​ച്ച മൊ​ത്തം സം​ഭാ​വ​ന 1,775 കോ​ടി രൂ​പ​യാ​യി​രു​ന്നു. അ​തേ​വ​ർ​ഷം വ​ർ​ഷ​ത്തി​ൽ 1,917 കോ​ടി രൂ​പ​യാ​യി​രു​ന്ന പാ​ർ​ട്ടി​യു​ടെ മൊ​ത്ത വ​രു​മാ​നം 2022-23ൽ 2,360.8 ​കോ​ടി രൂ​പ​യാ​യി.

അ​തേ​സ​മ​യം, 2021-22 വ​ർ​ഷ​ത്തി​ൽ 236 കോ​ടി രൂ​പ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ ​നി​ന്ന് സ​മാ​ഹ​രി​ച്ച കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞ വ​ർ​ഷം കി​ട്ടി​യ​ത് 171 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് 2022-23ൽ ​ബോ​ണ്ടു​ക​ളി​ൽ സം​ഭാ​വ​ന ല​ഭി​ച്ചി​ല്ല. തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​ക്ക് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ പ​ത്തി​ര​ട്ടി തു​ക കി​ട്ടി.

2021-22ൽ 135 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി​ക്ക് നി​ക്ഷേ​പ​ത്തി​ന് പ​ലി​ശ​യാ​യി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ലി​ശ 237 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. വി​മാ​ന​ങ്ങ​ളു​ടെ​യും ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​നാ​യി ബി.​ജെ.​പി 78.2 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.