ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു

ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്ററിന്റെ പീസ് അംബാസിഡറായി 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ദീര്‍ഘകാലമായി സമൂഹത്തില്‍ സ്നേഹം പടര്‍ത്താനും സമാധാന സന്ദേശം പരത്താനും നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് ജീവകാരുണ്യപ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും ബിസിനസുകാരനും മോട്ടിവേറ്ററും എന്റര്‍ടെയ്‌നറുമായ ഡോ.ബോബി ചെമ്മണൂരിന് പീസ് അംബാസിഡര്‍ പദവി അലങ്കരിക്കാന്‍ ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ്Read More →

വി പി നന്ദകുമാറിന് ലയണ്‍സ് ക്ലബിന്റെ ആദരം

തൃശൂര്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് 318ഡിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാമ്പയിന്‍-100ല്‍ മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റിയുമായ  ലയണ്‍ വി പി നന്ദകുമാറിനെ ആദരിച്ചു. രാജ്യത്തുടനീളം ലയന്‍സ് ക്ലബ് ഇന്റര്‍നാഷനലുമായി സഹകരിച്ചു  മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായങ്ങളും കണക്കിലെടുത്താണ് ആദരം. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചു കേരളത്തിലെ പ്രളയബാധിതര്‍ക്കായി  മണപ്പുറം ഫൗണ്ടേഷന്‍ നൂറുകണക്കിന് വീടുകള്‍ പണിതു നല്‍കിയിരുന്നു.Read More →

സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ

കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതംRead More →

കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.Read More →

മുത്തൂറ്റ് ഫിനാന്‍സിന്റെ എന്‍സിഡികള്‍ ആദ്യദിനത്തില്‍ തന്നെ മുഴുവന്‍ വിറ്റഴിഞ്ഞു

കൊച്ചി:  മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങള ള്‍  (എന്‍സിഡികള്‍) ആദ്യദിനത്തില്‍ തന്നെ മുഴുവനായി വിറ്റഴിച്ചു. 1700 കോടി രൂപയുടെ എന്‍സിഡികളാണ് ഈ 25-ാമത്തെ ഇഷ്യുവില്‍ വിതരണത്തിനായി മാറ്റിവെച്ചിരുന്നത്.  ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപത്രങ്ങളള്‍ക്കായുള്ള അപേക്ഷകള്‍ ലഭിച്ചു എന്നാണ് ഏപ്രില്‍ 08, 2021ന് വൈകുന്നേരം 5 മണിക്ക് ബിഎസ്ഇയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് ക്രിസില്‍, ഐസിആര്‍എ എന്നിവയില്‍ നിന്ന് എഎ പ്ലസ് റേറ്റിംഗ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എന്‍സിഡി വിതരണമാണിത്.Read More →