സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു
June 19, 2020 0 Byകൊച്ചി: സാമൂഹിക വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധന്‍ ചെയര്‍മാനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മേധാവി കെ പോള്‍ തോമസിനെ തിരഞ്ഞെടുത്തു . സാ-ധനിന്റെ 22 മത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കോ-ചെയർമാനായി കാഷ്‌പോർ മൈക്രോ ക്രെഡിറ്റ് എം.ഡി, മുകുൾ ജയ്‌സ്വാളിനെയും ട്രെഷററായി സാറ്റിൻ ക്രെഡിറ്റ് കെയർ നെറ്റ്‌വർക്ക് ലിമിറ്റഡ് സി.എം.ഡി, എച്ച്.പി സിംഗിനെയും തിരഞ്ഞെടുത്തു.
ഈ രംഗത്തെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള സംഘടനയായ സാ-ധനിന്റെ ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതില്‍ സാ-ധന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ധനകാര്യ സേവനങ്ങള്‍ ഇനിയും ലഭിക്കാത്തവരുടേയും വേണ്ടത്ര ലഭ്യമല്ലാത്തവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുതിന് ഉത്തരവാദിത്വമുള്ള സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ,’ അദ്ദേഹം പറഞ്ഞു.