ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു
June 19, 2020 0 By BizNewsകൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ് ബോണസ്. 2020 മാര്‍ച്ച് 31 വരെയുളള എല്ലാ പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, ഇത് അവരുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി അല്ലെങ്കില്‍ മരണ ആനുകൂല്യത്തിലേക്ക് ചേര്‍ക്കും. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ദീര്‍ഘകാല മൂല്യം നല്‍കുകയും ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15% കൂടുതലാണ് ബോണസ്. 9 ലക്ഷം പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇതു സഹായിക്കും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ 2020 സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച 788 കോടി രൂപയുടെ ബോണസ് പോളിസി ഹോള്‍ഡര്‍മാരെ സഹായിക്കും. സേവിംഗ്‌സ് ഉല്‍പ്പന്നങ്ങള്‍ വിപണി വ്യതിയാനങ്ങളില്‍ നിന്ന് സംരക്ഷണത്തോടൊപ്പം സുഗമമായ വരുമാനവും നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ലക്ഷ്യ, ഉപയോക്താക്കള്‍ക്ക് നന്നായി യോജിക്കുന്നതാണ്, അതോടൊപ്പം അപകടസാധ്യത കുറവുമാണ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍എസ് കണ്ണന്‍ പറഞ്ഞു.