ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസിന് അവസരമൊരുക്കി ഗോദ്റെജ് അപ്ലയന്‍സസ്
June 17, 2020 0 By കൊച്ചി: തങ്ങളുടെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തിന് അവസരമൊരുക്കുന്ന നിരവധി നടപടികള്‍ക്ക് ഗോദ്റെജ് അപ്ലയന്‍സസ് തുടക്കം കുറിച്ചു. കാല് ലക്ഷത്തിലേറെ വരുന്ന വ്യാപാര പങ്കാളികള്‍ക്കാണ് ഇതുവഴി ഗുണം ലഭിക്കുക. ചെറുകിട വ്യാപാരികള്‍ക്കായുള്ള ഓണ്‍ലൈന്‍ ഷോപ് പേജുകള്‍, പൈന്‍ലാബ്, ബെനോ തുടങ്ങിയവയുമായുള്ള സഹകരണം, വിദൂര വില്പനയ്ക്കായുള്ള വീഡിയോ പിന്തുണയോടെയുള്ള നീക്കങ്ങള്‍, ഗോദ്റെജ് മൈ ബിസിനസ്, ഫെയ്സ്ബുക്ക് ബിസിനസ് പേജുകള്‍ എന്നിവ വഴി വ്യാപാര പങ്കാളികളുടെ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയ നീക്കങ്ങളാണ് കമ്പനി ആരംഭിച്ചിട്ടുള്ളത്. ചെറിയ കടകളുടെ ഉടമസ്ഥരായിരിക്കും പുതിയ സംവിധാനത്തിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഉപഭോക്താക്കള്‍ക്കും വ്യാപാര പങ്കാളികള്‍ക്കും കമ്പനികള്‍ക്കും ഒരു പോലെ നേട്ടമുണ്ടാക്കുന്നതാണ് പുതിയ സംവിധാനം.
ഗൂഗിള്‍ മൈ ബിസിനസ് വഴി ഓഫ്ലൈന് ചെറുകിട വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം ഓരോരുത്തര്‍ക്കും ഫെയ്സ്ബുക്ക് ബിസിനസ് പേജും സൃഷ്ടിക്കും. ഇതിനകം 2300 പേര്‍ക്ക് ആരംഭിച്ചു കഴിഞ്ഞ ഫെയ്സ്ബുക്ക് ബിസിനസ് പേജുകള്‍ ജൂണ്‍ അവസാനത്തോടെ 25,000 ഓഫ്ലൈന് റീട്ടെയലര്‍മാര്‍ക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഗോദ്റെജ് എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും ഗോദ്റെജ് ഗ്രീന്‍ എസി ഹബുകളും അടക്കമുള്ളവര്‍ ഇതിനകം തന്നെ ഷോപ് ഫെയ്സ്ബുക്ക് പേജുകളില്‍ സജീവമാണ്. വാട്ട്സാപ്പു വഴി ചര്‍ച്ച നടത്താനും വില്പന ഉറപ്പിക്കാനുമെല്ലാം ഇതവരെ സഹായിക്കും.
വീഡിയേയുടെ സഹായത്തോടെ വീടിലിരുന്നു തന്നെ വാങ്ങല്‍ നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ സംവിധാനവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ സ്വീകാര്യത നേടിയ ഈ സംവിധാനം ലൈവ് ഡെമോ, വീഡിയോ കോള്‍ എന്നിവയും ഉള്‍പ്പെടുത്തിയതാണ്.
പൈന്‍ ലാബിന്റെ ഇ പോസ് സൗകര്യം വഴി ഇഎംഐ അടക്കമുള്ള നിരവധി പെയ്മെന്റ് രീതികള്‍ ലഭ്യമാക്കുന്നുണ്ട്. അതിനു പുറമെ ബെനോയുടെ ഡിജിറ്റല്‍ പെയ്മെന്റ് സൗകര്യവും ലഭ്യമാണ്. ആമസോണ്‍ പോലുള്ള ഇ-കോം വേദികളിലും എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകള് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡിജിറ്റല്‍ രീതികളാവും ഭാവിയില്‍ തങ്ങളെ മുന്നോട്ടു നയിക്കുകയെന്നും ഈ നടപടികളിലൂടെ വ്യാപാര പങ്കാളികളെ അതിന് പര്യാപ്തരാക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്തി പറഞ്ഞു. വില്പനയ്ക്കായുള്ള പുതിയ രീതികള്‍ക്കു തങ്ങള്‍ തുടക്കം കുറിക്കുകയാണെന്നും ഇതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.