നിറവയറിൽ മെഹന്ദിയിട്ട് നടി പ്രീത പ്രദീപ്, ചിത്രം വൈറല്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് പ്രീത പ്രദീപ്. ഇപ്പോഴിതാ താരം കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ്. നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളുമായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ‘മാതൃത്വം എന്നാല്‍ വിശുദ്ധിയുള്ള സ്‌നേഹമാണ്. എന്നിലുള്ള അദ്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു’ എന്നാണ് പ്രീത കുറിച്ചത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഈ സന്തോഷ വാർത്ത എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞു പിറക്കാൻ പോകുന്ന വിശേഷം നടിRead More →

52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസ് പിടിയിൽ

കൊച്ചി: 52 ലിറ്റർ മദ്യവുമായി സിനിമ ജൂനിയർ ആർട്ടിസ്റ്റ് അറസ്റ്റിൽ. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അൽക്കൂ എന്ന ഷെഫീക്കാണ് അറസ്റ്റിലായത്. രാത്രി 12 മണിക്ക് ശേഷം കൊച്ചിയിൽ ആവശ്യക്കാർക്ക് ഇയാൾ മദ്യം എത്തിച്ചു നൽകിയതായി എക്സൈസ് കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിയാണ്. മദ്യ വിൽപനയിലൂടെ ലഭിച്ച പേരാണ് അൽക്കൂ എന്ന് അധികൃതർ പറഞ്ഞു. പെറ്റി അടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തിയെടുത്ത സെൽഫി ഫേസ്ബുക്കിൽ വൈറലായതോടെയാണ് അൽക്കുവിനെRead More →

നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു; നടപടി സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ

കൊച്ചി: ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ കടുത്ത നടപടിയുമായി ഇ.ഡി. ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചു. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. കേസിൽ സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ‘സേവ് ബോക്സ്’ ലേല ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍Read More →

ശബരിമല സ്വർണക്കൊള്ള; അറിയാവുന്നത് പറഞ്ഞിട്ടുണ്ട്, വീണ്ടും ഹാജരാകാൻ ആവിശ്യപ്പെട്ടിട്ടില്ല -ജയറാം

നടൻ ജയറാം കൊച്ചി: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് ചില സംശങ്ങളുണ്ടായിരുന്നു, എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ ഇ.ഡി ആവിശ്യപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പോറ്റിയുമായി ഒരു സാമ്പത്തികRead More →

വഞ്ചനാക്കുറ്റം: നിർമാതാവ് ഷംനാസുമായി സമവായ ചർച്ചക്കില്ലെന്ന് നിവിൻ പോളി

കൊച്ചി: നിര്‍മാതാവ് പി.എസ് ഷംനാസുമായുള്ള തര്‍ക്കത്തിൽ സമവായ ചർച്ചക്ക് ഇല്ലെന്ന് നടന്‍ നിവിന്‍ പോളി. സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വഞ്ചനാക്കുറ്റം ചുമത്തിയ കേസിലെ സമവായ ചര്‍ച്ച നിയമവിരുദ്ധമാണെന്ന് നടൻ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍Read More →