തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നു; നടൻ മൻസൂർ അലി ഖാനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്നതിന് നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർത്ഥിയുമായ മൻസൂർ അലിഖാനെതിരെ പൊലീസ് കേസ്. ട്രാക്കിലേക്ക് അതിക്രമിച്ച് കടന്ന് തസമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനുമാണ് കേസ്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലക്കുടി പഴങ്കനാഥം ക്ഷേത്രത്തിനടുത്തുള്ള ട്രാക്കിൽ മൻസൂർ അലിഖാൻ തലവച്ചുകിടന്നത്. പൊലീസെത്തിയാണ് ഇയാളെ ട്രാക്കിൽ നിന്ന് മാറ്റിയത്. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ 1953ൽ മുൻമുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടിയിലെ റെയിൽവേ ട്രാക്കിൽ തലവച്ചുകിടന്ന് പ്രതിഷേധിച്ചത്Read More →

അനുമതിയില്ലാതെ പേരും ശബ്‌ദവും ചിത്രങ്ങളും ഉപയോഗിക്കരുത്; ഡീപ്‌ഫേക്കിനെതിരെ മോഹൻലാൽ കോടതിയിൽ

മോഹൻലാൽ   ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടുള്ള അനുമതിയില്ലാതെ തന്‍റെ പേരും ചിത്രങ്ങളും വിഡിയോകളും ശബ്ദവും ഉൾപ്പെടെയുള്ളവ അനധികൃതമായി ഉപയോഗിക്കുന്നത് വിലക്കണം എന്നാണ് പ്രധാന ആവശ്യം. സമാന സംഭവങ്ങളിൽ നിരവധി താരങ്ങൾ നേരത്തെ ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. താരങ്ങളുടെ ചിത്രങ്ങൾ പൊതു മുതൽ പോലെ പലരും സാമ്പത്തിക നേട്ടത്തിനും ബിസിനസിനും പരസ്യങ്ങൾക്കുമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത്Read More →

രസികന്‍ സിനിമയിലെ വികൃതി പയ്യന്‍; വീട്ടിൽ മരിച്ച നിലയിൽ ഹരിമുരളി

സിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. VFX ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ രസികൻ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന്‍ പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. ആ കുഞ്ഞ് വികൃതി പയ്യന് ദിലീപിന്റെ കഥാപാത്രം ഇട്ട പേരും ഹിറ്റായി, ‘കടവാവൽ’.Read More →

‘ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, വിധി വരുന്നത് വരെ കാത്തിരിക്കണം’; 'ദി കേരള സ്റ്റോറി 2' നിർമാതാക്കൾക്ക് കോടതിയുടെ കർശന നിർദേശം

‘ദി കേരള സ്റ്റോറി 2’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെതിരെയുള്ള ഹരജികളിൽ വിധി വരുന്നത് വരെ സിനിമയുടെ അവകാശങ്ങൾ കൈമാറുന്നത് നിർത്തിവെക്കാൻ കേരള ഹൈകോടതി നിർദേശിച്ചു. ഹരജിക്കാർ ഉന്നയിച്ച ആശങ്കകൾ യഥാർത്ഥമാണെന്ന് തോന്നുന്നതായി നിരീക്ഷിച്ച കോടതി സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യുന്നത് തൽക്കാലം ഒഴിവാക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടു. ‘നാളെ സിനിമയുടെ അവകാശങ്ങൾ റിലീസ് ചെയ്യരുത്. വാദം പൂർത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയുംRead More →

‘കേരള സ്റ്റോറി 2’ കോടതി കാണും, ടീസറും ട്രെയിലറും നീക്കംചെയ്യാൻ ഉത്തരവ്

കൊച്ചി: വിവാദമായ ‘കേരള സ്റ്റോറി 2’ സിനിമ കോടതി കാണും. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും സിനിമ കാണാതിരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു. ‘കേരള സ്റ്റോറി’ രണ്ടാം ഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന്  ഹൈക്കോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽRead More →