ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല എന്ന് കാവ്യ, കമന്റുമായി മലയാളികൾ

Spread the News

മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ.ഇപ്പോൾ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിയ കാവ്യ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിനൊപ്പം എത്തിയ കാവ്യയുടെ പുതിയ വീഡിയോ ആണ് വൈറലാവുന്നത്.

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരുന്നു ദിലീപും കാവ്യയും ഒരുമിച്ച് എത്തിയത്. ശേഷം വേദിയില്‍ സംസാരിക്കുകയും ചെയ്തു. ആദ്യം ദിലീപ് ആണ് സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭര്‍ത്താവില്‍ നിന്ന് കിട്ടിയ പണി ആയിരുന്നു അത്. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയില്‍ കാണാം.

തനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. ‘ഇവരുടെ കസ്റ്റമേഴ്‌സിന്റെ ലിസ്റ്റ് നോക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് എന്റെയും മോളുടെയും ആയിരിക്കും. ഞാന്‍ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല.

ഞങ്ങള്‍ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ യാത്രകള്‍ കുറച്ച് അധികമായി. ചെന്നൈയില്‍ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോള്‍ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോള്‍ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം’ എന്നാണ് കാവ്യ പറയുന്നത്.അതേസമയം താരങ്ങളുടെ ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ‘

Leave a Reply

Your email address will not be published. Required fields are marked *