സഞ്ജയ് മൽഹോത്ര ആർ.ബി.ഐ ഗവർണർ

സഞ്ജയ് മൽഹോത്ര ആർ.ബി.ഐ ഗവർണർ

December 9, 2024 0 By BizNews

ന്യൂഡൽഹി: കേന്ദ്ര റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഗവർണറാകും. നിലവിലെ ഗവർണർ ശക്തികാന്ത് ദാസിന്റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.

ആർ.ബി.ഐയുടെ 26ാമത് ഗവർണറാകുന്ന മൽഹോത്ര രാജസ്ഥാൻ കാഡർ 1990 ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മൂന്നുവർഷമാണ് പ്രവർത്തന കാലാവധി.

അമേരിക്കയിലെ പ്രിൻസ്റ്റൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.