‘ആലിൻ ഇനിയും ജീവിക്കും, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ’; കുരുന്നിന്‍റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ

കൊച്ചി: കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പുതുജീവൻ പകർന്ന് ലോകത്തോട് വിട പറഞ്ഞ കുഞ്ഞു മാലാഖയുടെ വിയോഗത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി നടൻ മോഹൻലാൽ. പത്തുമാസം മാത്രമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ മനസ്സ് കാണിച്ച മാതാപിതാക്കൾ മനുഷ്യ സ്നേഹത്തിന്‍റെ മകുടോദാഹരണമാണെന്നും ലോകം തന്നെ നില നിൽക്കുന്നത് ഇതുപോലെയുള്ള നിസ്വാർഥ സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ആലിൻ ഇനി പ്രിയപ്പെട്ടവരുടെ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽക്കൂടിയും ജീവിക്കും എന്ന് പറഞ്ഞുRead More →

സംയുക്ത മേനോന്റെ കയ്യില്‍ ചുവന്ന പാട്; എന്തുപറ്റിയെന്ന് ആരാധകര്‍

തെലുങ്ക് ചിത്രം ‘സ്വയംഭു’വിന്റെ ടീസർ ലോഞ്ച് ചടങ്ങിനെത്തിയ നടി സംയുക്ത മേനോനാണ് ഇപ്പോള്‍ സൈബറിടത്തെ ചര്‍ച്ചാ വിഷയം. താരത്തിന്റെ ഇടതുകയ്യിലെ ചുവന്ന പാടാണ് പ്രധാന ചർച്ച. സിനിമയിലെ ആക്‌ഷൻ രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടെ സംഭവിച്ച ചെറിയ ചതവോ അല്ലെങ്കിൽ ചർമ്മത്തിലുണ്ടായ അലർജിയോ ആകാം ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.താരം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായ ‘സ്വയംഭു’ പീരിയഡ് യുദ്ധപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. നിഖിൽRead More →

‘പേര് പറയണ്ട, എ ഓർ ബി രാജിവെക്കേണ്ട’ -മുകേഷിനെ അനുകൂലിച്ച് പി.കെ. ശ്രീമതി

കണ്ണൂർ: നടിയുടെ ​പരാതിയിൽ ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടനും സി.പി.എം എം.എല്‍.എയുമായ മുകേഷിനെ പിന്തുണച്ച് സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചർ. സർക്കാർ നിയോഗിച്ച നാല് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വളരെ പ്രാപ്തരാണെന്നും അവർ മുഖം നോക്കാതെ നടപടി എടുക്കുമെന്നും ശ്രീമതി പറഞ്ഞു. ‘നല്ല ബോൾഡായ നാല് വനിത ഐ.പി.എസുകാരും ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ ടീമാണ് പരാതികൾ അന്വേഷികുന്നത്. കേരളത്തിന്റയോ ഇന്ത്യയുടെയോ ചരിത്രത്തിൽ ഇങ്ങനെ ഒരുRead More →

മഞ്ജുവിന്റെ കഴുത്തിൽ പ്ലാസ്റ്റർ ; സർജറി നടത്തിയ പാട് മറയ്‌ക്കാനോ ?

കഴിഞ്ഞ ദിവസമാണ് നടി ഭാവനയു‌ടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലൈൻ മീ‍ഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്.Read More →

നൊസ്റ്റാൾജിയ സൂപ്പർ ഹിറ്റ്; തിയറ്ററുകൾക്ക് ബംബർ വരുമാനം സമ്മാനിച്ച് പഴയ സിനിമകൾ

മുംബൈ: നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ജനപ്രിയമായത് തിയറ്ററുകൾക്ക് കനത്ത തിരിച്ചടിയാണ്. സിനിമ കാണാൻ തിയറ്ററുകളിൽ വരുന്നവരുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, പ്രതിസന്ധികളെ അതിജീവിക്കാൻ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് തിയറ്ററുകൾ. ഒരു കാലത്ത് ആരാധക ഹൃദയം കീഴടക്കിയ സിനിമകൾ വീണ്ടും പ്രദർശിപ്പിക്കാൻ തുടങ്ങിയതാണ് തിയറ്ററുകൾക്ക് പുതുജീവൻ നൽകിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീണ്ടും റിലീസ് ചെയ്ത പഴയ സിനിമകളുടെ എണ്ണം കുതിച്ചുയർന്നു. പഴയ സിനിമകൾക്ക് ശക്തമായRead More →