പ്രായം പിന്നെയും പുറകോട്ടാണോ? ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി കജോള്‍ Kajol’s Age-Defying Look in Red

പ്രായം പിന്നെ പിന്നെ പുറകോട്ടാണോ? ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും. ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കടുംചുവപ്പ് നിറത്തില്‍, ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള ലോങ് സില്‍ക് ഗൗണിലാണ് താരം. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ നിറത്തിലുള്ള ഹീല്‍സാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെRead More →

20 ലക്ഷം കടം കൊടുത്തത് ബാദുഷയ്ക്ക്, സിനിമയും ഇല്ലാതാക്കി, ഇല്ലാക്കഥകളും പ്രചരിപ്പിച്ചു: ഹരീഷ് കണാരൻ

കടം നൽകിയ പണം തിരികെ ചോദിച്ചതിന് ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് മനോരമ ഓൺലൈനിനോട് മുമ്പ് വെളിപ്പെടുത്തിയിരുന്നു.Read More →

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യ സുരേഷ്; ബോഡികോണ്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്. താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് രമ്യ. ഗ്രീന്‍ ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലാണ് രമ്യ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.Read More →

കോലിയുടെ ക്ഷീണം മാറിയില്ല, ഉദയനിധിയും; നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തു, പെട്ടു

യുവനടിയുടെ ചിത്രം അറിയാതെ ലൈക്ക് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്ക് ക്ഷീണം മാറിവരുന്നതേ ഉള്ളൂ, അതിനിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പെട്ടിരിക്കുകയാണ്. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്‍റെ (നിവാ) ഇൻസ്റ്റഗ്രാം ചിത്രം ഉദയനിധി സ്റ്റാലിൻ റീപോസ്റ്റ് ചെയ്തതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. രാഷ്ട്രീയത്തില്‍ പൊതുവേക്ഷീണിതനായ ഉദയനിധിക്ക് ഇതുകൂടി താങ്ങാനാവുമോയെന്നതാണ് ട്രോളന്‍മാരുടെ ചോദ്യം. നടിയുടെ ഗ്ലാമര്‍ചിത്രം റീപോസ്റ്റ് ചെയ്തതിനു പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ട്വിറ്ററിൽ നിറയുന്നത്.Read More →

‘ഞാൻ പറഞ്ഞതിൽ ലാലിന് വിഷമമുണ്ടോ?, ക്ഷമിക്കണം’; മോഹന്‍ലാലിനോട് ക്ഷമ ചോദിച്ച് ശ്രീനിവാസന്‍

മോഹന്‍ലാലിനോട് നടന്‍ ശ്രീനിവാസന്‍ ക്ഷമ ചോദിച്ചുവെന്ന് വെളിപ്പെടുത്തി ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്തു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ധ്യാന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. അച്ഛൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ വിമർശനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച ധ്യാൻ ഹൃദയപൂര്‍വം സെറ്റിലെത്തി അച്ഛന്‍ മോഹന്‍ലാലിനോട് ക്ഷമ ചോദിച്ച കാര്യവും പറഞ്ഞു ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ ലാലിന്Read More →