ഭൂട്ടാന്‍ വാഹനക്കടത്ത്; കസ്റ്റംസിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇഡി പരിശോധന
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുല്‍ഖറിന്റെ വീട് അടക്കം 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയാണ് ഇപ്പോള്‍ ഇഡി പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വാഹനം വിട്ടുനല്‍കണമെന്ന നടന്റെRead More →





