‘ഏറെക്കാലമായുള്ള ആ കുടിശ്ശിക കൂടി തീർക്കണം’; ആർ.സി.ബി വനിതകളുടെ കിരീട നേട്ടത്തിന് പിന്നാലെ വിജയ് മല്യയുടെ സന്ദേശം
ലണ്ടൻ: വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന് അഭിനന്ദനവുമായി ടീമിന്‍റെ മുന്‍ ഉടമയും വിവാദ വ്യവസായിയുമായ വിജയ് മല്യ. ‘വനിത പ്രീമിയർ ലീഗ് കിരീടം നേടിയ ആർ.സി.ബി വനിത ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇത്തവണ പുരുഷ ടീം കൂടി കിരീടം ചൂടി ഡബിള്‍ തികച്ചാല്‍ ഗംഭീരമാകും. ഏറെക്കാലമായുള്ള കുടിശ്ശികയാണത്, എല്ലാവിധ ആശംസകളും’ -എന്നിങ്ങനെയായിരുന്നു വിജയ് മല്യ എക്സിൽ കുറിച്ചത്. Heartiest congratulations toRead More →



