ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ പാടില്ല – വിചിത്ര വാദവുമായി കോടതിയെ സമീപിച്ച്  നടി ജൂഹി ചൗള

ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കാൻ പാടില്ല – വിചിത്ര വാദവുമായി കോടതിയെ സമീപിച്ച് നടി ജൂഹി ചൗള

May 31, 2021 0 By BizNews

ബോളിവുഡിലെ ഒരുകാലത്തെ മുൻനിര താരങ്ങളിൽ ഒരാളായിരുന്നു ജൂഹി ചൗള. ബോളിവുഡിലെ ഒരുവിധം സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം തന്നെ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണൻസ് എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്കും താരത്തെ സുപരിചിതമാണ്.  ഒരു പരിസ്ഥിതി പ്രവർത്തക കൂടിയാണ് ജൂഹി ചൗള. പലപ്പോഴും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ താരം സംസാരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിരവധി പദ്ധതികളും താരം ആവിഷ്കരിച്ചിട്ടുണ്ട്. ഇപ്പോൾ സമാനമായ ഒരു ആവശ്യമുന്നയിച്ചു കൊണ്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ജൂഹി ചൗള. ഇന്ത്യയിൽ ഫൈവ് ജി നെറ്റ്‌വർക്ക് നടപ്പിലാക്കുന്നത് നിരോധിക്കണമെന്ന ആവശ്യവും ആയിട്ടാണ് ജൂഹി ചൗള കോടതിയെ സമീപിച്ചത്.

“ഞങ്ങൾ നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന് എതിരല്ല. എന്നാൽ ഫൈവ് ജി നെറ്റ്‌വർക്ക് കാരണം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഇത് മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പരിസ്ഥിതിക്ക് തന്നെ ഫൈവ് ജി അപകടമാണ്” – ഇതായിരുന്നു ജൂഹി ചൗള കോടതിയിൽ പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഈ വിഷയത്തിൽ സർക്കാർ പ്രതികരിച്ചു. “ഇതുവരെ നടന്ന പഠനങ്ങൾ ഒന്നും തന്നെ മൊബൈൽ നെറ്റ്‌വർക്ക് മനുഷ്യനോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവജാലങ്ങൾക്ക് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്” – സർക്കാർ കോടതിയിൽ പറഞ്ഞു.