ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍

ദുല്‍ഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍

Spread the News

മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആര്‍ ബല്‍കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബല്‍കി.

ത്രില്ലര്‍ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ഈ മണ്‍സൂണില്‍ തന്നെ ചിത്രീകരിക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിസി ശ്രീറാം ആണ് സിനിമോട്ടോഗ്രാഫര്‍. ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്ടറും’ നിരൂപക പ്രശംസ നേടി.

Leave a Reply

Your email address will not be published. Required fields are marked *