റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു

മുംബൈ: റിലയൻസുമായുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിൽ ഡിസ്നിയുടെ നഷ്ടം കുറഞ്ഞു. ജൂൺ പാദത്തിൽ ഡിസ്നിയുടെ വിഹിതത്തിലുള്ള നഷ്ടം 44 മില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 50 മില്യൺ ഡോളറായിരുന്നു. ഒൻപത് മാസത്തെ കണക്കിലും നഷ്ടം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 186 മില്യൺ ഡോളറിൽ നിന്ന് ഇത്തവണ നഷ്ടം 136 മില്യൺ ഡോളറായി കുറഞ്ഞു. ജിയോ സ്റ്റാറിൽ ഡിസ്നിക്ക് 37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. റിലയൻസിന്Read More →

പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നു

പഞ്ചസാര വില കൂടിയതിന്റെ ആശങ്ക മാറും മുമ്പേ, സാധാരണക്കാരന്റെ അടുക്കള ബജറ്റിൽ മറ്റൊരു തിരിച്ചടി. മുട്ട വിലയും കുതിക്കുകയാണ്. പെട്രോളിൽ എഥനോൾ കലർത്തുന്നത് മുട്ടവിലയെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നാം. പക്ഷേ രാജ്യത്തെ കോഴിവളർത്തൽ മേഖലയിൽ ഇതിന്റെ പ്രതിഫലനം ഇതിനകം തന്നെ പ്രകടമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ മുട്ടവില ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഒരു മുട്ടയ്ക്ക് പല വിപണികളിലും 8 മുതൽRead More →

യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്

ന്യൂഡൽഹി: യുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്. ഓഗസ്റ്റ് ഇതുവരെയ്ക്കുമുള്ള മൊത്തം ഇറക്കുമതിയുടെ 73 ശതമാനമാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി. പശ്ചിമേഷ്യൻ യുദ്ധം മൂലം വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി ഉയരാൻ കാരണം. ഓഗസ്റ്റ് മാസം ഇതുവരെയ്ക്കും യുഎസിൽ നിന്ന് ഇന്ത്യ 0.62 മില്യൺ ടൺ എൽപിജി ഇറക്കുമതി ചെയ്തു എന്നാണ് കണക്കുകൾ. ജൂലൈയിൽ 0.89 മില്യൺ ടൺ ആണ് ഇറക്കുമതി ചെയ്തത്.Read More →

പരമ്പരാഗത മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ ഇന്ത്യ

ഇന്ത്യയുടെ പ്രതിരോധ നിർമാണ മേഖലയിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഡിആർഡിഒ വികസിപ്പിച്ച എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ഇന്ത്യൻ വ്യവസായങ്ങൾക്ക് കൈമാറാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമതി നൽകി. രാജ്യത്തിനകത്ത് തന്നെ മിസൈൽ സംവിധാനങ്ങൾ നിർമിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഇതോടെ അവസരം ലഭിക്കും. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തര കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പായാണ് കേന്ദ്രം ഇതിനെ കാണുന്നത്. സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതോടെ ഡിആർഡിഒ വികസിപ്പിച്ചRead More →

വൻ വളർച്ച ലക്ഷ്യമിട്ട് ബിഎംഡബ്ല്യു; 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ 30,000 കാറുകൾ വിൽക്കാൻ ലക്ഷ്യം

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു ഇന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനുള്ള വലിയ ലക്ഷ്യവുമായി മുന്നോട്ട്. 2030ഓടെ ഇന്ത്യയിൽ ബി.എം.ഡബ്ല്യു, മിനി ബ്രാൻഡുകളിലായി പ്രതിവർഷം 30,000 കാറുകളുടെ വിൽപ്പന കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2025ൽ നേടിയ 18,001 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയെ അപേക്ഷിച്ച് ഏകദേശം 67 ശതമാനം വർധനയാണ് ഈ ലക്ഷ്യം. വൈദ്യുത വാഹനങ്ങൾ, ദീർഘ വീൽബേസ് മോഡലുകൾ, ചെറുനഗരങ്ങളിലെ വർധിച്ചുവരുന്ന ആവശ്യകത എന്നിവയെയാണ് അടുത്ത ഘട്ട വളർച്ചയ്ക്കായി കമ്പനിRead More →