എമിറേറ്റ്‌സ് ഐ.ഡി നിര്‍ബന്ധമായും കരുതണം

എമിറേറ്റ്‌സ് ഐ.ഡി നിര്‍ബന്ധമായും കരുതണം

September 17, 2018 0 By

ദുബൈ: അനധികൃതമായി രാജ്യത്ത് എത്തിയവര്‍ക്കും വിസ കാലാവധി കഴിഞ്ഞവര്‍ക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നല്‍കുന്ന പൊതുമാപ്പ് നടപടികള്‍ക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധനയും തകൃതിയായി. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെയും കുറ്റകൃത്യങ്ങളില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

രാജ്യത്തെ പൗരന്‍മാരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. പുറത്തിറങ്ങൂന്ന പ്രവാസികള്‍ കയ്യില്‍ എമിറേറ്റ്‌സ് ഐ.ഡിയോ വിസിറ്റ് വിസയിലാണെങ്കില്‍ അതിന്റെ രേഖകളോ കരുതാന്‍ മറക്കരുത്. എമിറേറ്റ്‌സ് കൈവശമില്ലാത്ത പക്ഷം നിങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യലുകളും മറ്റും നടപടി ക്രമങ്ങളും നേരിടേണ്ടി വന്നേക്കും. വീട്ടില്‍ നിന്ന് പുറത്തു പോകുന്ന അവസരത്തിലെല്ലാം ഐ.ഡി കാര്‍ഡ് ബാഗിലോ പഴ്‌സിലോ സൂക്ഷിച്ചു വെക്കുകയും ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ അതു പരിശോധനക്കായി കാണിച്ചു കൊടുക്കുകയും വേണം.