5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി വെറൈസണ്‍
September 17, 2018ലോകത്തെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങി യുഎസ് കമ്പനിയായ വെറൈസണ്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സേവനം ആരംഭിക്കും.5ജി ബ്രോഡ്ബാന്‍ഡ് സേവനമായ വെറൈസണ്‍ 5ജി ഹോം ആണ് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. .
പ്രതിമാസം 50 ഡോളര്‍ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് 5ജി സേവനം നല്‍കുമെന്ന് വെറൈസണ്‍ അറിയിച്ചു. ഹൂസ്റ്റന്‍, ഇന്‍ഡ്യാനപൊലിസ്, ലൊസാഞ്ചല്‍സ്, സാക്രമെന്റോ, കലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് വെറൈസണ്‍ 5ജി ഹോം സേവനം ആദ്യം ആരംഭിക്കുന്നത്.
പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് സമ്മാനിക്കുക. കൂടുതല്‍ ബാന്‍ഡ്‌വിഡ്ത്തിനൊപ്പം സ്മാര്‍ട് ഉപകരണങ്ങളുടെ വ്യാപനത്തിനും ഇത് സഹായകമാകും. നാലു വരെയുള്ള(4ജി) മൊബൈല്‍ സാങ്കേതിക തലമുറകള്‍ കൂടുതലും ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ 5ജി സോഫ്റ്റ്‌വെയര്‍ നിയന്ത്രിതമാണ്. ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണത്തിലൂടെ പുനര്‍നിര്‍ണയിക്കാനാകുന്ന രീതിയാകും ഇതുണ്ടാക്കുക.
100 മെഗാബൈറ്റ് മുതല്‍ ഒരു ജിബി വരെയാണ് 4ജിയില്‍ ഡാറ്റ വേഗമെങ്കില്‍ 5ജിയില്‍ അത് സെക്കന്‍ഡില്‍ ഒന്നു മുതല്‍ 10 ജിഗാബൈറ്റ് വരെയാകും. ഫ്രീക്കന്‍സി അധിഷ്ഠിത ശൃംഖലയായിരുന്നു 4ജി വരെയുള്ള തലമുറകളെങ്കില്‍ സ്‌പെക്ട്രം അധിഷ്ഠിത സംവിധാനമാണ് 5ജി സ്‌പെക്ട്രം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാവുക, ഫൈബര്‍ ഓപ്റ്റിക് സംവിധാനങ്ങളും ടവറുകളും ഉള്‍പ്പെടെ 5 ജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള തടസങ്ങള്‍ ഒഴിവാകുക തുടങ്ങിയവയാണ് ഈ രംഗം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളെന്ന് വിദഗ്ധര്‍ പറയുന്നു.