അടുത്ത ബിഗ്ബോസിൽ അഖിലിന്റെ ഭാര്യ ?! ഉത്തരം പറഞ്ഞ് ലക്ഷ്മി
December 3, 2024മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയും താരം സജീവമാണ്.ഇപ്പോഴിതാ കൊച്ചിയിൽ സ്വന്തമായൊരു സലൂൺ ആരംഭിച്ചിരിക്കുകയാണ് അഖിൽ.
ഭാര്യ ലക്ഷ്മിക്ക് വേണ്ടിയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്നാണ് അഖിൽ പറഞ്ഞത്. അഖിലിനെ പോലെ ബിഗ് ബോസിന് ശേഷം വലിയ ജനപിന്തുണ നേടിയ വ്യക്തിയായിരുന്നു ഭാര്യ ലക്ഷ്മിയും. ബിഗ് ബോസ് സീസൺ 5 ന്റെ തുടക്ക നാളുകളിൽ അഖിലിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. അഖിലിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരേയും ചില പരാമർശങ്ങൾക്കെതിരേയുമായിരുന്നു ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയത്. ഈ സമയത്തെല്ലാം അഖിലിനെ പിന്തുണച്ച് കൊണ്ട് മാധ്യമങ്ങളിലൂടെ പ്രതികരിച്ച വ്യക്തിയായിരുന്നു ഭാര്യ ലക്ഷ്മി.
അഖിലിന്റെ പിന്തുണ വർധിക്കുന്നതിൽ ലക്ഷ്മിയുടെ ഈ അഭിമുഖങ്ങളും ഒരു ഘടകമായിരുന്നു. അഖിൽ വിജയിച്ച് വന്നതോടെ സോഷ്യൽ മീഡിയയിൽ ലക്ഷ്മി സജീവമായി. ഇൻസ്റ്റഗ്രാമിൽ ലക്ഷ്മിയുടെ റീലുകൾക്കെല്ലാം വലിയ ആരാധകരാണ്. ലക്ഷ്മിയും ഇത്തരത്തിൽ സജീവമായതോടെ പലർക്കും ഇനി അറിയാൻ ഉള്ളത് അഖിലിനെ പോലെ ലക്ഷ്മിയും ബിഗ് ബോസിൽ പങ്കെടുക്കുമോയെന്നതാണ്. സീസൺ 7 തുടങ്ങാൻ മാസങ്ങൾ മാത്രമാണ് ഇനി അവശേഷക്കുന്നത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ലക്ഷ്മി.
‘ബിഗ് ബോസിൽ പങ്കെടുക്കില്ല. എനിക്ക് ഇഷ്ടമല്ല, എന്നെ ഇഷ്ടപ്പെടുന്നവർക്കും ആ പരിപാടിയിൽ പങ്കെടുക്കുന്നത് ഇഷ്ടമല്ല. പിന്നെ എന്നെ അവർ വിളക്കുകയും ഇല്ല. ഞാൻ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നതിന് കാരണം എന്റെ കുടുംബ ജീവിതം ഹാപ്പിയാണ്.
ഇപ്പോൾ ജീവിതം അടിപൊളിയായി പോകുന്നു. ഞാൻ വീട്ടിലിരിക്കേണ്ട എന്ന് കരുതിയാണ് എനിക്ക് വേണ്ടി ഒരു സലൂൺ ചേട്ടൻ ഓപ്പണാക്കി തന്നത്. ബിസിനസ് തുടങ്ങണമെന്നൊരു മൈന്റൊന്നും എനിക്കില്ല. ഞാൻ തന്നെയായിരിക്കും ഷോപ്പ് ഹാന്റിൽ ചെയ്യുന്നത്. ഈ ഷോപ്പ് ശരിക്കും എന്റെ ഐഡിയ അല്ല. ചേട്ടന്റെ ഐഡിയ ആണ്’, ലക്ഷ്മി പറഞ്ഞു.