ആരാണ് വെങ്കട ദത്ത സായ് ?പി.വി സിന്ധുവിനെ വിവാഹം ചെയ്യാൻ പോകുന്ന ബിസിനസ്മാനെ കുറിച്ച് അറിയാം..

ആരാണ് വെങ്കട ദത്ത സായ് ?പി.വി സിന്ധുവിനെ വിവാഹം ചെയ്യാൻ പോകുന്ന ബിസിനസ്മാനെ കുറിച്ച് അറിയാം..

December 3, 2024 0 By BizNews

ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകാൻ ഒരുങ്ങുന്ന വാർത്ത നേരത്തെ വന്നിരുന്നു. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹം. വെങ്കട ദത്ത സായിയാണ് വരൻ. ഈമാസം 20 മുതൽ മൂന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഏറെ നാളായി ഇരു കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നും ഒരുമാസം മുമ്പാണ് വിവാഹകാര്യത്തിൽ തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പി.വി. രമണ പറഞ്ഞു. ജനുവരിയോടെ താരം ക്വാർട്ടിൽ സജീവമാകും.

താരത്തിന്‍റെ വരനാകാനൊരുങ്ങുന്ന വെങ്കട ദത്ത സായി പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ്. എൻ.ബി.എഫ്.സിക്കും (NBFC) ടോപ് ബാങ്കുകൾക്കും ഡാറ്റാ മാനേജ്മെന്‍റ് സർവീസസ് നൽകുന്ന കമ്പനിയാണ് പോസിഡെക്സ് ടെക്നോളജീസ്. ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേ്ജ്മെന്‍റ് എഡുക്യേഷനിൽ നിന്നും ലിബറൽ ആർട്സ് ആൻഡ് സയൻസിൽ ഡിപ്ലോമ നേടുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫ്ലെയിം സർവകലാശാലയിൽ നിന്നും ബി.ബി.എ അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ വെങ്കട ബാച്ച്ലർ ഡിഗ്രിയെടുത്തിരുന്നു. ഇന്‍റർനാഷണൽ ഇൻസറ്റിറ്റ്യൂറ്റ് ഓഫ് ഇൻഫോർമാഷൻ ടെക്നോളജയിൽ നിന്നും ഡാറ്റാ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയും അദ്ദേഹം പൂർത്തിയാക്കി.

ഇൻഹൗസ് കൺസൾട്ടന്‍റായും സമ്മർ ഇന്‍റേണായും ജെഎസ്ഡബ്ല്യുവിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 2019ൽ പോസിഡെക്സിൽ ജോലി ചെയ്യുന്നതിന് മുമ്പ് സോർ ആപ്പിളിൽ മാനേജിങ് ഡയറക്ടറായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.