ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ? വേറെ പെണ്ണിനെ നോക്കാൻ പാടില്ലേ?
December 3, 2024മലയാളം സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ ജിഷിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഇതാ ജിഷിൻ മോഹന്റേയും നടി അമേയ നായരുടേയും ചില ചിത്രങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉയർന്നു.
കടുത്ത സൈബർ അധിക്ഷേപവും താരങ്ങൾ നേരിട്ടു. ഇപ്പോഴിതാ വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയാണ് ജിഷിൻ. അമേയയുമായുള്ള ബന്ധത്തെ കുറിച്ചും താരം പ്രതികരിച്ചു.’ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോ ചെയ്താലും ചർച്ചയാകുകയാണ്. അതെന്താണ് എന്നെ പെൺകുട്ടികളുടെ കൂടെ കാണാൻ പാടില്ലേ. അനാവശ്യ തമ്പ് നെയിൽ കൊടുത്ത് ചിലർ ഇതൊക്കെ വാർത്തയാക്കും. ഇതിലൊക്കെ കമന്റിടാനും ചിലർ കാണും. ഈ കമന്റുകളൊന്നും ഞാൻ മൈന്റ് ചെയ്യാറില്ല. എന്നാൽ അമേയയെ ബാധിച്ചു. അവൾ ആദ്യമായി നൽകിയ അഭിമുഖത്തിന് താഴെ വളരെ അധികം അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്നത്.
യാതൊരു ചീത്തപ്പേരും കേൾക്കാതെയാണ് അമേയ ജീവിക്കുന്നത്. അതിനിടയിലാണ് എന്റെ കുടുംബം തകർത്തതെന്ന് പറഞ്ഞ് ചില അധിക്ഷേപങ്ങൾ വരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്. അമേയയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു വർഷം മാത്രമാണ് ആയത്. അതേസമയം എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് മൂന്ന് വർഷമായി. എങ്ങനെയാണ് അപ്പോൾ ഇവൾ എന്റെ കുടുംബം തകർന്നതിന് കാരണമാകുക? ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ? വേറെ പെണ്ണിനെ നോക്കാൻ പാടില്ല, ജീവിതത്തിൽ സന്തോഷം അനുഭവിക്കാൻ പാടില്ല എന്നൊക്കെയൊരു കാഴ്ചപ്പാടാണ് മലയാളികൾക്ക്. ഞങ്ങളുടെ റിലേഷനെ കുറിച്ച് അമേയ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്.
ഞങ്ങൾ തമ്മിൽ മ്യൂച്വലായി ഒരു ധാരണയുണ്ട്, ഒരു ബോണ്ട് ഉണ്ട്. പരസ്പരം താങ്ങി നിർത്താനും കെയർ ചെയ്യാനുമൊക്കെയുള്ള ബോണ്ടിംഗ് ഉണ്ട്. അതൊരു വിവാഹത്തിലേക്ക് പോകുമെന്നോ പ്രണയത്തിലേക്ക് പോകുമെന്നോ പറയാൻ സാധിക്കില്ല. ഞങ്ങളുടെ ബന്ധത്തിന് എന്ത് പേര് വേണമെങ്കിലും വിളിച്ചോട്ടെ, പക്ഷെ അവിഹിതം എന്ന് വിളിക്കരുത്. ഒരാളുമായി ബന്ധത്തിലിരിക്കെ മറ്റൊരാളുമായി ബന്ധം ഉണ്ടാക്കുന്നതിനെയാണ് അവിഹിതം എന്ന് വിളിക്കുന്നത്.
ചിലർ അധിക്ഷേപിച്ച് കമന്റിടുന്നതിന്റെ പേരിൽ പോയി തൂങ്ങി മരിക്കാൻ എനിക്ക് സൗകര്യമില്ല. ഡിവോഴ്സ് ആയെന്ന് കരുതി വീട്ടിൽ കുത്തിയിരിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്ക് പോയി, എനിക്ക് മാത്രം. ഡിവോഴ്സായി രണ്ട് വർഷക്കാലം ഞാൻ ഡിപ്രഷനിലായിരുന്നു. പുറത്തിറങ്ങാതെ വീട്ടിൽ ഒറ്റക്കിരുന്ന് സമയം കളഞ്ഞിട്ടുണ്ട്. കാരണം പുറത്തിറങ്ങിയാൽ നെഗറ്റീവാണ്. കള്ളുകുടി കഞ്ചാവടി എല്ലാം തുടങ്ങി. സിന്തറ്റിക് ഡ്രഗ്സിലേക്ക് പോയിട്ടുണ്ട്. ഈ എല്ലാ സാധനങ്ങളിൽ നിന്നും എനിക്ക് മോചനം കിട്ടിയത് അമേയയെ പരിചയപ്പെട്ടതിന് ശേഷമാണ്.
ഒറ്റപ്പെട്ട് പോകുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയിൽ മദ്യത്തിലൊന്നും ആശ്രയം കണ്ടെത്താത്തവരെ സമ്മതിക്കണം. എന്നെ പോലുള്ള സാധാരണക്കാർക്കൊന്നും ഇത് നടക്കില്ല. ഗുമസ്തനിലുള്ള ജെയ്സേട്ടൻ അടുത്ത സുഹൃത്താണ്. അദ്ദേഹമാണ് പറഞ്ഞത് ജീവിതത്തിൽ നമ്മുക്കൊരു പാട്ണർ വേണമെന്ന്. എന്റെ ജീവിതത്തിൽ ഇനി എന്തായാലും ഒരു വിവാഹം ഉണ്ടാകില്ല. വിവാഹം എന്നത് വെറുമൊരു കൂട്ടിക്കെട്ടൽ മാത്രമാണ്. അല്ലാതെ അതിലൊരു ഇമോഷ്ണൽ ബോണ്ട് ഇല്ല. ഇത് പിന്നെ നിയമപരമായ പിരിക്കാനാണ് പാട്. നമ്മുക്ക് ഇഷ്ടമുള്ള ആളുടെ കൂടെ ജീവിച്ചാൽ മതി. വിവാഹം ഇനി ഉണ്ടാവില്ലെങ്കിലും ഒരു പാട്ണർ ഉണ്ടാകണം ജീവിതത്തിൽ എന്നുണ്ട്