ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം

 വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഗൂഗിള്‍ പൂര്‍ണ്ണമായും ടിക് ടോക് നിരോധിച്ചത്. ഗൂഗിളിന്റ പ്ലേ സ്റ്റോറില്‍ ടിക് ടോക് ഇനി ലഭ്യമാകില്ല.Read More →

മോഹൻലാൽ ‘ബൈജൂസ്’ ബ്രാൻഡ് അംബാസഡർ

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സാങ്കേതിക വിദ്യാ കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന്റെ കേരള ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ വരുന്നു. താരവുമായി കമ്പനി ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പ്രചാരണത്തിൽ രണ്ടു വ്യത്യസ്ത പരസ്യ ചിത്രങ്ങളാണുള്ളത്. എഡ്യുക്കേഷന്‍ ടെക്‌നോളജി മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സംരംഭമാണ് ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് (തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്). നിലവില്‍Read More →

സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം

മുംബൈ: സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍ വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.Read More →

ടിക് ടോക് നിരോധനത്തിനെതിരെ ചൈനീസ് കമ്പനി സുപ്രീം കോടതിയില്‍

നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. 240 മില്ല്യണിലധികം പേര്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ് വീഡിയോ മാത്രമുള്ളതിനാലും ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാലും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനപ്രീതിയാര്‍ജിച്ചു. അവരവരുടെRead More →

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ ആദ്യ ഷോറൂമാണിത്.ചടങ്ങില്‍ മൈജി സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്ല്‍, സെയില്‍സ് എ.ജി.എം ഫിറാസ് കെ.കെ, സോണല്‍ മാനേജര്‍ സിബില്‍ വിദ്യാധരന്‍, ടെറിട്ടറി മാനേജര്‍ മന്‍മോഹന്‍ദാസ് തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുത്തു.മെയിന്‍ റോഡില്‍ പ്രതിഭ ട്രേഡിംഗ് സെന്ററിലാണ് ഷേറൂംRead More →