മൊബൈല്‍ ആപ്പുമായി യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷുറന്‍സ്

കൊച്ചി: ഇന്‍ഷൂറന്‍സ്് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ-സ്വകാര്യ സംയുക്ത സംരഭമായ യൂണിവേഴ്‌സല്‍ സോംപോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ആരോഗ്യ, വാഹന, വിള ഇന്‍ഷൂറന്‍സ് മേഖലയില്‍ സുസ്ഥിര സാന്നിധ്യമുള്ള കമ്പനി ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ്.ജി.ഐ അലെയ് എന്ന പേരില്‍ പുതിയ ആപ്പ് അവതരിപ്പിച്ചത്. ഇതു വഴി ഉപഭോക്താക്കള്‍ക്ക് അനായാസം സേവനങ്ങള്‍ ലഭ്യമാക്കുന്നു. പോളിസി വിതരണം, ക്ലെയിം സെറ്റില്‍മെന്റ് എന്നിവ ആപ്പ് മുഖേന വേഗത്തില്‍ സാധ്യമാണ്.Read More →

64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി ഷാവോമി

48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്‌സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു.64 മെഗാപിക്‌സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക. ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്.Read More →

പ്രോക്‌സിമിറ്റി സെന്‍സറുള്ള ലാപ്‌ടോപ്പുമായി ഡെല്‍

പ്രോക്‌സിമിറ്റി സെന്‍സറുള്ള ലോകത്തെ ആദ്യ ലാപ്‌ടോപ്പുമായി ഡെല്‍ രംഗത്ത്. ഡെല്‍ ലാറ്റിറ്റിയൂഡ് 7400 എന്നാണ് ഈ ടു ഇന്‍ വണ്‍ ലാപ്പിന്റെ പേര്. ഇന്ത്യയില്‍ 1.35 ലക്ഷം രൂപ മുതലാണ് വില. തിരിച്ചറിയല്‍ ശേഷികൂട്ടാന്‍ ഇന്റലിന്റെ കോണ്ടസ്റ്റ് സെന്‍സിങ് ടെക്‌നോളജിയുണ്ട്.ലോഗിന്‍ ചെയ്യാന്‍ പാസ്‌വേഡും യൂസര്‍നെയിമും നല്‍കേണ്ട. വിന്‍ഡോസ് ഹലോ ഫേസ് റക്കഗ്‌നീഷന്‍ വഴി ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ലോഗിന്‍ ചെയ്യും. ഇതിന് എക്‌സ്പ്രസ് സൈന്‍-ഇന്‍ എന്നാണ് ഡെല്‍ പറയുന്നത്. പ്രവര്‍ത്തനംRead More →

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മെയ് 20ന് പുറത്തിറങ്ങും

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഷവോമി നോട്ട് 7 സീരിസാണ് പുതു തായി എത്തുന്നത്. 48 മെഗാപിക്‌സലില്‍ ഇരട്ട ക്യാമറകളാണ് ഫോണിനുള്ളത് ക്യാമറ. മെയ് 20ന് ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങും.Read More →

ജനപ്രിയ സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക് അടിമുടി മാറ്റത്തിനൊരുങ്ങുന്നു. പുതിയ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പുതുമകളുമായി ഫേസ്ബുക്കിന്റെ പുതിയ വെർഷൻ ഉടൻ തന്നെ ഉപഭോക്താക്കളിൽ എത്തും. ഫേസ്ബുക്കിനൊപ്പം മെസഞ്ചറിലും വാട്ട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാൻ ജോസിൽ നടന്ന എഫ്8 ഡെവലപ്പർ കോൺഫറൻസിൽ മാർക്ക് സുക്കർബർഗ് തന്നെയാണ് മാറ്റങ്ങൾ അവതരിപ്പിച്ചത്. വെബ് വെർഷനിൽ വരുത്തിയ മാറ്റമാണ് എടുത്തുപറയേണ്ടത്. ഇതുവരെയുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഡിസൈനാണ് പുതിയ വെർഷന്റെ പ്രത്യേകത.Read More →