സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി

ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ്‌ ഉള്ളത്. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് വഴി രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നRead More →

ചൈനീസ് ആപ്പ് ടിക് ടോക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം

 വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. അശ്ലീലത പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയെ സുപ്രീംകോടതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ ടിക് ടോക് നിരോധിക്കാന്‍ ഗൂഗിളിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഗൂഗിള്‍ പൂര്‍ണ്ണമായും ടിക് ടോക് നിരോധിച്ചത്. ഗൂഗിളിന്റ പ്ലേ സ്റ്റോറില്‍ ടിക് ടോക് ഇനി ലഭ്യമാകില്ല.Read More →

റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍

മുംബൈ: മുകേഷ് അംബാനിയുടെ ടെലികോം സംരംഭമായ റിലയന്‍സ് ജിയോക്ക് 30 കോടി വരിക്കാര്‍. സര്‍വീസ് തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. ഐ.പി.എല്ലിനിടയില്‍ ’30 കോടി വരിക്കാരെ ആഘോഷിക്കുന്നു’ എന്ന തരത്തില്‍ ജിയോയുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി 170 ദിവസങ്ങള്‍ കൊണ്ടാണ് കമ്ബനി 10 കോടി വരിക്കാരെ ചേര്‍ത്തത്. ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടിയ കമ്പനി എന്ന നേട്ടം ജിയോയ്ക്ക്Read More →

സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ സേവനദാതാവിനെ മാറ്റാം

മുംബൈ: സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെ നിങ്ങളുടെ ഡിടിച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാം. ഈ വര്‍ഷം അവസാനത്തോടെ ഈ സൗകര്യം നിലവില്‍ വരുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ മാറാതെ സേവനദാതാവിനെ മാറ്റാനുള്ള പോര്‍ട്ടബിലിറ്റി സൗകര്യം പോലെതന്നെയാണിത്.Read More →

ടിക് ടോക് നിരോധനത്തിനെതിരെ ചൈനീസ് കമ്പനി സുപ്രീം കോടതിയില്‍

നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യം ഹനിക്കലാണെന്നും നിരോധനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. 240 മില്ല്യണിലധികം പേര്‍ ഡൌണ്‍ലോഡ് ചെയ്ത ആപ്പ് വീഡിയോ മാത്രമുള്ളതിനാലും ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാലും കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജനപ്രീതിയാര്‍ജിച്ചു. അവരവരുടെRead More →