കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു; ഏതൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കാൻസർ പ്രതിരോധത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഗവേഷണങ്ങൾ പ്രകാരം, ചില പ്രത്യേക ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുകയും, കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇവ ജീവിതത്തിലേക്ക് ഉൾപ്പെടുത്തുന്നത് ആരോഗ്യപരമായ ഒരു മുന്നൊരുക്കമാണ്. പ്രോസ്റ്റേറ്റ്, വൻകുടൽ, സ്തന, ശ്വാസകോശം തുടങ്ങിയ ചില കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായകമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രോക്കോളി ബ്രോക്കോളിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു, ഇത് വൻകുടൽ കാൻസറിന്റെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.Read More →

ഭക്ഷണ കാര്യത്തില്‍ ദേഷ്യം, ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങി യുവാവ്! പുറത്തെടുത്തത് 29 സ്പൂണും 19 ബ്രഷും 2 പേനയും

അമിത ലഹരി ഉപയോഗത്തെ തുടർന്ന് ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും 29 സ്റ്റീൽ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും 2 പേനയും കണ്ടെത്തി. ഡി അഡിക്‌ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായാണ് സച്ചിൻ എന്ന മുപ്പത്തിയഞ്ചുകാരൻ ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് വിചിത്രമായ സംഭവം. അമിത ലഹരി ഉപയോഗം മൂലമാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്‌ഷന്‍ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡിRead More →

ഉറങ്ങുംമുമ്പ് ഫോൺ കാണാറുണ്ടോ? എങ്കിൽ ഈ പ്രശ്നങ്ങൾ ഉറപ്പ്

കൊച്ചി: മൊബൈൽ ഫോണിന്റെയും മറ്റ് പ്രകാശ സ്രോതസ്സുകളുടെയും അമിത ഉപയോഗം ഉറക്കത്തിന്റെ ഗുണനിലവാരത്തെ എങ്ങനെ ബാധിക്കുമെന്നും ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഡോക്ടർ കുനാൽ സൂദ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവരങ്ങൾ താഴെക്കൊടുക്കുന്നു. ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, ചെറിയ അളവിലുള്ള പ്രകാശം പോലും ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. ഇരുട്ടിൽ, പീനിയൽ ഗ്രന്ഥിക്ക് മെലറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള സന്ദേശം മസ്തിഷ്കം നൽകുന്നു. മെലറ്റോണിനാണ് ഉറക്കം വരുത്താൻRead More →

രുചിയില്‍ മാത്രമല്ല,ആരോഗ്യത്തിനും മികച്ചത്; അറിയാം മാമ്പഴത്തിന്റെ ഗുണങ്ങള്‍

ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവയും കോപ്പര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെയും മികച്ച ഉറവിടമാണ് മാമ്പഴങ്ങള്‍. മാമ്പഴം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്ന് മാമ്പഴത്തില്‍ പോളിഫെനോളുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന ഒരു സസ്യ സംയുക്തമാണ്. നമ്മുടെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനാല്‍ പോളിഫെനോളുകള്‍ ശരീരത്തിന്Read More →

വിവാഹത്തിൽ താൽപര്യമില്ല, കുട്ടികളും വേണ്ട; ജെൻസിയുടെ ജീവിത രീതിക്ക് യോജിച്ച പ്ലാൻ ഇല്ലാതെ ഇൻഷുറൻസ് കമ്പനികൾ

പ്രതീകാത്മക ചിത്രം വിവാഹം കഴിക്കുന്നതിലും മാതാപിതാക്കളാകുന്നതിലും താൽപര്യം കാണിക്കാത്ത ജെൻസി തലമുറക്കു മുന്നിൽ മുട്ടുമടക്കി ഇൻഷുറൻസ് കമ്പനികൾ. ലോകത്തെ മുതിർന്ന തലമുറകളിൽ ഭൂരിപക്ഷം ആളുകളും ലൈഫ് ഇൻഷുറൻസ് കവറേജ് അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരാണെന്നാണ് ഇതുസംബന്ധിച്ച് കാപ്ജെമിനി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ലിംറയും നടത്തിയ പഠനത്തിൽ പറയുന്നത്. എന്നാൽ പുതുതലമുറ ഈ സംരക്ഷണ കവറേജിലൊന്നും താൽപര്യമില്ലാത്തവരാണെന്നും പഠനത്തിൽ പറയുന്നു. അതിൽ ഭൂരിഭാഗം ആളുകൾക്കും ഉടനെയൊന്നും വിവാഹം കഴിക്കാൻ താൽപര്യമില്ല. ഇനി വിവാഹം കഴിച്ചാലും കുട്ടികൾRead More →