സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണപ്പെടുന്നു
September 25, 2018മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളില്‍ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണുന്നു. മലാശയത്തിലുള്ള ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്ത്രീകളില്‍ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ബാക്ടീരിയ, ദീര്‍ഘനാള്‍ കത്തീറ്റര്‍ ഉള്ള രോഗികള്‍, മൂത്രം കൂടുതലായി കെട്ടിനില്‍ക്കുന്ന രോഗികള്‍ മുതലായ സാഹചര്യങ്ങളില്‍ മൂത്രരോഗാണുബാധയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്.
കൂടുതല്‍ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക മുതലായവയാണ് രോഗലക്ഷണങ്ങള്‍. മൂത്രത്തിന്റെ മൈക്രോസ്‌കോപി, കള്‍ചര്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ മുതലായ പരിശോധനകള്‍ രോഗനിര്‍ണയത്തിന് ആവശ്യമാണ്. ക്ഷയരോഗം, ഫംഗസ് രോഗബാധ മുതലായവ സംശയിക്കുകയാണെങ്കില്‍ സിടി സ്‌കാന്‍ പരിശോധന വേണ്ടിവരും. സ്ത്രീകളിലെ മൂത്രരോഗാണുബാധയ്ക്ക് മൂന്നുദിവസത്തെ ആന്റി ബാക്ടീരിയല്‍ ചികിത്സ മതിയാകും.
(തുടരും