തടി കുറയ്ക്കണോ? ..

തടി കുറയ്ക്കണോ? ..

September 27, 2018 0 By

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിയ്ക്കണം എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പഴങ്ങളില്‍ തന്നെ തടി കുറയ്ക്കാന്‍ ഏറ്റവും മെച്ചപ്പെട്ടവ എന്ന നിലയില്‍ ഇവ തിരഞ്ഞെടുക്കാം.

അമിനോ ആസിഡ് കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ തണ്ണിമത്തന്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കും.നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക വിശപ്പുമാറ്റാന്‍ ഉത്തമം. ഒപ്പം തൂക്കവും കുറയ്ക്കും. നെഗറ്റീവ് കലോറി ഫ്രൂട്ടായ ഓറഞ്ച് ശരീരത്തില്‍ അനാവശ്യമായുള്ള കലോറി ഇല്ലാതാക്കും. പതിവായി കഴിച്ച് തൂക്കം കുറയ്ക്കാം. വിറ്റാമിന്‍ സിയും നാരുകളും ധാരാളമുള്ള സബര്‍ജല്ലി വിശപ്പകറ്റും ഒപ്പം കൊഴുപ്പ് ഇല്ലാതാക്കും. സ്ട്രോബറി ശരീരത്തിലെ കൊഴുപ്പ് ഉരുക്കിക്കളയുന്നതിന് ഉത്തമമാണ് .

ബ്ലൂബെറി ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്ന ബ്ലൂബെറി രക്താതിസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും ഉത്തമമാണ്. ഓര്‍ക്കുക, പഴങ്ങള്‍ കഴിയ്ക്കുന്നതിനൊപ്പം കൊഴുപ്പ്, മധുരം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കുകയും വേണം.