കൊളാബ് പ്ലാറ്റ്ഫോംസ് ഓഹരികള്‍ 76 വ്യാപാര ദിവസങ്ങളില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍, 2025 ലെ നേട്ടം 760 ശതമാനത്തിലധികം

മുംബൈ: സ്മോള്‍ ക്യാപ് കമ്പനിയായ കൊളാബ് പ്ലാറ്റ്ഫോംസ്, 2025 ഒക്ടോബര്‍ 6 വരെ തുടര്‍ച്ചയായി 76 വ്യാപാര സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. 2025 ജൂണ്‍ 18 ന് ആരംഭിച്ച റാലി ഏകദേശം നാല് മാസത്തോളം തടസ്സമില്ലാതെ തുടര്‍ന്നു. ഈ കാലയളവില്‍, ഓഹരി 417 ശതമാനം നേട്ടം കൈവരിച്ചു. 2025 ല്‍ ഇതുവരെ  കൊളാബ് പ്ലാറ്റ്ഫോംസ് ഏകദേശം 760 ശതമാനത്തിലധികം വരുമാനം നല്‍കി. ഒരു വര്‍ഷത്തെ നേട്ടം 2100 ശതമാനത്തിലധികവുംRead More →

ബിഹാറില്‍ വോട്ടെടുപ്പ് നവംബർ 6, 11 തീയ്യതികളില്‍; വോട്ടെണ്ണല്‍ 14ന്

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ പതിനൊന്നിനും നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. രണ്ടാംഘട്ട വോട്ടെടുപ്പ് 122 മണ്ഡലങ്ങളില്‍. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം കഴിഞ്ഞുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരുന്നത്. അധികാരത്തുടര്‍ച്ചയ്ക്കായി എന്‍ഡിഎയും ഭരണമാറ്റത്തിനായി ഇന്ത്യ സഖ്യവും വാശിയേറിയ പ്രചാരണത്തിലാണ്. ആകെ 7.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 90,712 പോളിങ്Read More →

കോടിപതി കൊച്ചിയിലല്ല, ആലപ്പുഴയിൽ; ഓണം ബംപർ തുറവൂർ സ്വദേശിക്ക്

ആലപ്പുഴ∙ 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെRead More →

ഓഹരി ഈടിൽ ബാങ്ക് വായ്പ: അറിയേണ്ടതെല്ലാം...

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി ഈടായി നൽകി എടുക്കാവുന്ന വായ്പാ പരിധി 20 ലക്ഷത്തിൽനിന്ന് ഒരു കോടിയാക്കി ഉയർത്തിയ റിസർവ് ബാങ്ക് പ്രഖ്യാപനം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഐ.പി.ഒയില്‍ നിക്ഷേപിക്കുന്നതിന് നല്‍കുന്ന വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായും വർധിപ്പിച്ചിട്ടുണ്ട്. പണനയ സമിതി യോഗത്തിനുശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പ്രഖ്യാപനം നടത്തിയത്. എന്താണ് ഓഹരി ഈടായി നൽകിയുള്ള വായ്പ. ആർക്കൊക്കെ ലഭിക്കും.Read More →

ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ബിറ്റ്‌കോയിന്‍ വില 125000 ഡോളര്‍ ഭേദിച്ചു. എക്കാലത്തേയും ഉയര്‍ന്ന വിലയായ 125,559.21 ഡോളറിലാണ് കറന്‍സിയുള്ളത്. തുടര്‍ച്ചയായ എട്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ക്രിപ്‌റ്റോകറന്‍സി നാഴികകക്കല്ല് പിന്നിട്ടത്. 2025 ഓഗസ്റ്റിലെ 124500 യുഎസ് ഡോളറായിരുന്നു മുന്‍ റെക്കോര്‍ഡ്. ധനകാര്യ സ്ഥാപനങ്ങളിലെ ഡിമാന്റാണ് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ബ്ലാക്കറോക്കിന്റെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫിന്റെ ആസ്തി മൂല്യം 90 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ബിറ്റ്‌കോയിനെ പ്രധാന നിക്ഷേപമായി നിക്ഷേപകര്‍ കണ്ടതിനെത്തുടര്‍ന്നാണിത്.Read More →