അറ്റാദായം 58 ശതമാനം വര്‍ധിപ്പിച്ച് ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്
May 3, 2023 0 By BizNewsന്യൂഡല്‍ഹി: ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 58 ശതമാനം ഉയര്‍ത്തി 412 കോടി രൂപയാക്കിയ കമ്പനി 1838.82 കോടി രൂപയുടെ വരുമാനവും നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ വരുമാനം 1522.57 കോടി രൂപയായിരുന്നു.
സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്കെടുത്താല്‍ അറ്റാദായം 571.39 കോടി രൂപയും വരുമാനം 3039 കോടി രൂപയുമാണ്. മുന്‍വര്‍ഷത്തില്‍ ഇത് യഥാക്രമം 352.37 കോടി രൂപയും 2585.69 കോടി രൂപയുമായിരുന്നു. നോണ്‍-കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡികള്‍), ബോണ്ടുകള്‍ മറ്റ് ഡെബ്റ്റ് സെക്യൂരിറ്റികള്‍ എന്നിവയുടെ പ്രൈവറ്റ് പ്ലേസ്മന്റിലൂടെ 2000 കോടി രൂപ സ്വരൂപിക്കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി.
കൂടുതല്‍ ലോഞ്ചുകളും മികച്ച ബാലന്‍സ് ഷീറ്റും മേഖലയിലെ ആനുകൂല്യങ്ങളും മുതലെടുത്ത് 2024 ലും സമാന പ്രകടനം തുടരും, കമ്പനി എക്സിക്യുട്ടീവ് ചെയര്‍പേഴ്സണ്‍ പ്രിജോഷ ഗോദ്റേജ് പറയുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന ബുക്കിംഗ് 56 ശതമാനം ഉയര്‍ത്തി 12,232 കോടി രൂപയുടേതാക്കാന് കമ്പനിയ്ക്ക് സാധിച്ചിരുന്നു.
2021-22 ലെ വില്പന ബുക്കിംഗ് 7861 കോടി രൂപയുടേതായിരുന്നു.