ഇന്ത്യന്‍ മാധ്യമ, വിനോദ മേഖലയിൽ  2022 ല്‍ 20 ശതമാനം വളര്‍ച്ച

ഇന്ത്യന്‍ മാധ്യമ, വിനോദ മേഖലയിൽ 2022 ല്‍ 20 ശതമാനം വളര്‍ച്ച

May 3, 2023 0 By BizNews

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ 23 ശതമാനം ഇടിവ് നേരിട്ട ഇന്ത്യന്‍ മാധ്യമ,വിനോദ വ്യവസായം തിരിച്ചുവരവ് പ്രകടമാക്കുന്നു. 2022 ല്‍ 19.9 ശതമാനം വളര്‍ച്ചയോടെ 2 ട്രില്യണ്‍ മൂല്യത്തിലേയ്ക്കാണ് മേഖല ചുവടുവച്ചത്. 10.5 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന മേഖല 2025 ഓടെ 2.83 ട്രില്യണ്‍ രൂപയിലെത്തും, ഫിക്കി പ്രസിഡന്റ് സുബ്രകാന്ത് പാണ്ഡ പറഞ്ഞു.

മാധ്യമ, വിനോദ വ്യവസായത്തിന്റെ പരസ്യ വരുമാനം 2022 ല്‍ ഒരു ട്രില്യണ്‍ രൂപ കവിഞ്ഞു. പരസ്യ വരുമാനത്തിന്റെ 48 ശതമാനവും ഡിജിറ്റല്‍ പരസ്യങ്ങളില്‍ നിന്നാണ്. ടിവിയുടെ 30 ശതമാനത്തേക്കാളും പ്രിന്റിന്റെ 16 ശതമാനത്തേക്കാളും കൂടുതല്‍.

പരമ്പരാഗത മാധ്യമങ്ങളും 2022 ല്‍ വളര്‍ന്നു.എന്നാല്‍ ഭാവിയില്‍, മൂന്നില്‍ രണ്ട് വളര്‍ച്ച സൃഷ്ടിക്കുക നവ മാധ്യമങ്ങളായിരിക്കും, ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. മൂന്നിലൊന്ന് പരമ്പരാഗത മാധ്യമങ്ങളിലൂടെയായിരിക്കും. ഇന്റര്‍നെറ്റ് ലഭ്യത, ഡാറ്റയുടെ കുറഞ്ഞ ചെലവ്, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം എന്നിവയാണ് ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കിയത്.