ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു

ഒരു ദശകത്തിനിടെ റബര്‍ ഉത്പാദനം ആദ്യമായി 800,000 ടണ്‍ കവിഞ്ഞു

May 3, 2023 0 By BizNews

കൊച്ചി: 10 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വാഭാവിക റബര്‍ ഉത്പാദനം 800,000 ടണ്‍ കവിഞ്ഞു. 839000 ടണ്‍ റബറാണ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം ഉത്പാദിപ്പിച്ചത്.പുതുക്കിയ ലക്ഷ്യമായ 840,000 ടണ്ണില്‍ നിന്നും നേരിയ ഇടിവ്.

അതേസമയം മുന്‍വര്‍ഷത്തെ ഉത്പാദനമായ 775,000 ടണ്ണിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 8.3 ശതമാനം വര്‍ദ്ധനവാണ് നിലവിലത്തേത്. 2021-22 ഉത്പാദന വളര്‍ച്ച 7 ശതമാനമായിരുന്നു.2012-13 ലാണ് ഇതിന് മുന്‍പ് റബര്‍ ഉത്പാദനം 80,000 ടണ്‍ കവിയുന്നത്.

913700 ആയിരുന്നു അന്നത്തെ ഉത്പാദനം. ആ വര്‍ഷത്തിനുശേഷം ഉത്പാദനം 600,000 നും 8,00,000 ഇടയില്‍ പരിമിതപ്പെട്ടു. 2015-16 ല്‍ ഉത്പാദനം 562,000 ലെവലിലേയ്ക്ക് താഴുന്നതും കണ്ടു.

2022-23 സാമ്പത്തികവര്‍ഷത്തില്‍ ഉപഭോഗം 9 ശതമാനം ഉയര്‍ന്ന് 1.35 ദശലക്ഷം ടണ്ണായിട്ടുണ്ട്. ഉപഭോഗ വളര്‍ച്ച 2021-22 ലെ 13 ശതമാനത്തില്‍ നിന്ന് കുറഞ്ഞിട്ടുണ്ടെങ്കിലും, അത് ഇപ്പോഴും ഉല്‍പാദനത്തേക്കാള്‍ വേഗത്തിലാണ്. പ്രത്യേകിച്ചും കോവിഡ്-19 ഭീതി അസ്തമിച്ച ശേഷം.

അതുകൊണ്ട് തന്നെ 2023 സാമ്പത്തികവര്‍ഷത്തിലെ ഉയര്‍ന്ന ഉത്പാദനം ഇറക്കുമതി കുറയ്ക്കാന്‍ സഹായിച്ചു. റബര്‍ ഇറക്കുമതി 2022-23 സാമ്പത്തികവര്‍ഷത്തില്‍ 3 ശതമാനം ഇടിഞ്ഞ് 546369 ടണ്ണായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിളവാണ് നേട്ടത്തിന് കാരണമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാവര്‍ ധനാനിയ അറിയിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദനക സംസ്ഥാനമായ കേരളത്തിന്റെ വിഹിതം ഇത്തവണ 90 ശതമാനത്തില്‍ നിന്നും 78 ശതമാനമായി കുറഞ്ഞു. അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് ത്രിപുര, അസം എന്നിവയുടെ സംഭാവന 16 ശതമാനമാണ്.

പാരമ്പര്യേതര മേഖലകളായ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവയുടെ വിഹിതം 6 ശതമാനം.