റിപ്പോ നിരക്കിൽ മാറ്റമില്ല: പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​നം നി​ല​നി​ർ​ത്തി. ധ​ന​ന​യ സ​മി​തി (എം.​പി.​സി) ഏ​ക​ക​ണ്ഠ​മാ​യാ​ണ് റി​പ്പോ നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും രൂ​പ​ക്ക് ക​രു​ത്തേ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും ആ​ർ.​ബി.​ഐ പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലെ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് പ​ലി​ശ വ​രു​മാ​ന​ത്തി​ലും മൂ​ല​ധ​ന നേ​ട്ട​ങ്ങ​ളി​ലു​മു​ള്ള നി​കു​തി ഒ​ഴി​വാ​ക്ക​ൽ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണെ​ങ്കി​ലും ആ​ഗോ​ളRead More →

ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ 51 ശതമാനം വർധിക്കും; റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ ശതകോടീശ്വരൻമാരുടെ എണ്ണം 2031ഓടെ വർധിക്കുമെന്ന് നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ട്. യു.എസ്, ചൈന തുടങ്ങിയ സാമ്പത്തിക ഭീമൻമാരെ തള്ളി ആഗോളതലത്തിൽ അതിവേഗം ശതകോടീശ്വരൻമാർ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോർട്ട്. 2026നും 2031നും ഇടയിൽ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ എണ്ണത്തിൽ 51 ശതമാനം വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ എണ്ണം 207ൽനിന്ന് 313 ആയി ഉയരും. 2021നും 2026നും ഇടയിൽ 30 മില്യൺ ഡോളറിൽRead More →

സമ്മർദ്ദം കൂട്ടി എണ്ണവിലയും രൂപയുടെ മൂല്യവും; ഓഹരിവിപണിയിൽ കുത്തനെ ഇടിവ്, സെൻസെക്സ് 900 പോയന്റിലധികം ഇടിഞ്ഞു

മുംബൈ: കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതോടെ ഓഹരി വിപണിയിൽ തിങ്കളാഴ്ച നഷ്ടത്തോടെ തുടക്കം. അസംസ്കൃത എണ്ണവിലയിലെ വർധന, രൂപയുടെ മൂല്യത്തിലെ റെക്കോർഡ് ഇടിവ്, ആഗോള വിപണിയിലെ ദുർബലമായ സൂചനകൾ എന്നിവയാണ് നിക്ഷേപകരെ തളർത്തിയത്. രാവിലെ 9.37ഓടെ ബി.എസ്.ഇ സെൻസെക്സ് 939.10 പോയന്റ് (1.25 ശതമാനം) ഇടിഞ്ഞ് 74,298.89ലും എൻ.എസ്.ഇ നിഫ്റ്റി 284 പോയന്റ് (1.20 ശതമാനം) ഇടിഞ്ഞ് 23,359.50ലുമെത്തി. കഴിഞ്ഞ വെള്ളിയാഴ്ച നേരിയ നഷ്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. പശ്ചിമേഷ്യയിലെRead More →

വീണ്ടും ഒന്നാമനായി എം.എസ് ധോണി; ഝാർഖണ്ഡിലെയും ബീഹാറിലെയും വ്യക്തിഗത നികുതിദായകരിൽ മുന്നിൽ

ന്യൂഡൽഹി: ഝാർഖണ്ഡിലെയും ബീഹാറിലെയും വ്യക്തിഗത നികുതിദായകരിൽ ഒന്നാമതെത്തിയിരിക്കുകയാണ് എം.എസ് ധോണി. 2025-26 സാമ്പത്തിക വർഷത്തെ നികുതിദായകരുടെ പട്ടിക പുറത്തുവിട്ടപ്പോളാണ് ആദായ നികുതി വകുപ്പ് ചീഫ് കമ്മീഷ്ണർ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 20000 കോടി രൂപയാണ് ബീഹാർ, ഝാർഖണ്ഡ് എന്നീ രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമായി നികുതി ലഭിച്ചത്. അതിൽ ഝാർഖണ്ഡിൽ നിന്നു മാത്രമായി 12000 കോടി രൂപയാണ് ലഭിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും വ്യക്തിഗത നികുതിദായകരുടെ പട്ടികയിൽ ധോണിRead More →

അംബാനിയെ മറികടന്ന് അദാനി; ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തി

റിലയൻസ് ഇന്‍റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗദം അദാനി ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായിരിക്കുകയാണ്. തുറമുഖ ഊർജ മേഖലയിലെ അദ്ദേഹത്തിന്‍റെ ഓഹരികളിലെ തുടർച്ചയായ ഉയർച്ചയാണ് അദാനിയുടെ ആസ്തി ഉയർത്തിയത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ശൃംഖലയുടെ അധ്യക്ഷനാണ് അദാനി. ഏറ്റവും പുതിയ കോടീശ്വരന്മാരുടെ റാങ്കിങ് പ്രകാരം 90.6 ബില്യൺ ഡോളർ ആസ്തിയുള്ള അംബാനിയെ മറികടന്ന് 92.6 ബില്യൺ ഡോളറിലാണ് അദാനിയുടെ ആസ്തിRead More →