ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വെള്ളക്കരത്തിൽ പകുതി ഇളവ്

പാലക്കാട്: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും പൂർണ സൗജന്യ സേവനം നൽകുന്ന അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും പുതുക്കിയ വെള്ളക്കരത്തിൽ 50 ശതമാനം ഇളവ്. ഇതുസംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. നേരത്തെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വർധിപ്പിച്ച് ഉത്തരവായിരുന്നു. നിലവിൽ 15 കിലോ ലിറ്റർ വരെ പ്രതിമാസ ഉപഭോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായും ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത അനാഥാലയങ്ങൾക്കും വൃദ്ധമന്ദിരങ്ങൾക്കും ഗാർഹിക നിരക്കിലുമാണ് കുടിവെള്ളംRead More →

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ; റഷ്യക്ക് ആശ്വാസമായി ചൈനയും

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങരുതെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കിടെ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ മിഡിൽ ഈസ്റ്റിൽനിന്നും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമായി 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ലഭ്യമാക്കിയതായാണ് പ്രാഥമിക വിവരം. റഷ്യൻ എണ്ണയെ ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വ്യതിചലിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാർച്ച്-ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഓഫറുകൾ ഇന്ത്യൻ എണ്ണക്കമ്പനികൾ സ്വീകരിക്കുന്നില്ല. മാത്രമല്ല കൂടുതൽRead More →

Union Budget 2026; ചരിത്ര നേട്ടം കുറിച്ച് നിർമ്മല സീതാരാമൻ; കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു

തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെRead More →

സാമ്പത്തികാവലോകന റിപ്പോർട്ട്; അപകടരേഖയിലേക്ക് പൊതുകടം; ആശ്വാസമായി തനത് നികുതി വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുകടം വർധിക്കുന്നുവെന്ന് അടിവരയിട്ട് സാമ്പത്തികാവലോകന റിപ്പോർട്ട്. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അനുപാതം 25 ശതമാനമുള്ള 14 സംസ്ഥാനങ്ങളാണുള്ളത്. ഈ പട്ടികയിലേക്ക് അടുക്കുകയാണ് കേരളത്തിന്‍റെയും കടം-മൊത്തം ആഭ്യന്തര ഉൽപാദന (ജി.എസ്.ഡി.പി) അനുപാതം. സംസ്ഥാനത്തിന്‍റെ ആകെRead More →

​ട്രംപി​ന്റെ 500 ശതമാനം താരിഫ് ഭീഷണി ഇന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ധർ

മുംബൈ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം താരിഫ് ചുമത്തുമെന്ന യു.എസിന്റെ പുതിയ ഭീഷണി ഇന്ത്യ​യുടെ ഇറക്കുമതിയെ ബാധിക്കില്ലെന്ന് വിദഗ്ധർ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ ഗണ്യമായി കുറച്ചതിനാലാണ് സമീപകാല ഇറക്കുമതിയെ ബാധിക്കാത്തത്. ഡിസംബറിൽ ഒരു ദിവസം 1.2 ദശലക്ഷം ബാരലിൽ കുറവ് എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. സമാന തോതിൽ തന്നെയായിരിക്കും ജനുവരിയിലെയും ഇറക്കുമതിയെന്നാണ് സൂചന. മുൻ വർഷത്തെ അ​പേക്ഷിച്ച് 2025ൽ ഇന്ത്യ ഇറക്കുമതി ചെയ്തRead More →