അറ്റാദായം 292 കോടി രൂപയായി കുറഞ്ഞു, തിരിച്ചടിയേറ്റ് ഡാബര്‍ ഓഹരി

ന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ്. വരുമാനം 6.4 ശതമാനം വര്‍ധിച്ച് 2,677.8 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഡാബര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 11,000 കോടി രൂപ കടന്ന് 11,529.9 കോടി രൂപയായി. എബിറ്റ 9.6 ശതമാനം ഇടിഞ്ഞ് 410 കോടി രൂപയായപ്പോള്‍Read More →

360 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍

മുംബൈ: 360 ശതമാനം അഥവാ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ടാറ്റ സ്റ്റീല്‍. ഓഹരിയുടമകളുടെ അനുമതിയോടെ വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ 23 ആണ് റെക്കോര്‍ഡ് തീയതി. കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 12 ശതമാനമാണ്. ജൂണ്‍ 15,2022 ല്‍ കമ്പനി 51 രൂപയുടെ ലാഭവിഹിതം നല്‍കിയിരുന്നു. അതിനിടെ, 10:1 അനുപാതത്തില്‍ ഓഹരി വിഭജനവും നടത്തി. 10 രൂപ മുഖവിലയുള്ള ഓഹരി 1Read More →

അറ്റാദായം 50 ശതമാനം ഉയര്‍ത്തി ടൈറ്റന്‍

മുംബൈ: ഉപഭോക്തൃ വിവേചനാധികാര ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന രാജ്യത്തെ പ്രമുഖ കമ്പനി ടൈറ്റന്‍ ബുധനാഴ്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 734 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം അധികം. വരുമാനം 25 ശതമാനം ഉയര്‍ന്ന് 8753 കോടി രൂപയായി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണ്. ജ്വല്ലറി വിഭാഗത്തില്‍ നിന്നുള്ള വരുമാനം 24 ശതമാനം (YoY) വര്‍ധിച്ച് 7576 കോടി രൂപ. വാച്ച്,Read More →

വിദേശ നിക്ഷേപം: ചൈന മുന്നില്‍, ഇന്ത്യ നേടിയത് 1.13 ബില്യണ്‍ ഡോളര്‍

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഏപ്രിലില്‍ 1.13 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റികള്‍ വാങ്ങി. തുടര്‍ച്ചയായ രണ്ടാം മാസമാണ് എഫ്‌ഐഐകള്‍ അറ്റ വാങ്ങല്‍കാരാകുന്നത്. 2023 ഫെബ്രുവരി അവസാനം 4.3 ബില്യണ്‍ ഡോളറായിരുന്ന വില്‍പന 1.83 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് ചൈനയ്ക്കാണ്. 48.19 ബില്യണ്‍ ഡോളര്‍. ജപ്പാനും ഇന്തോനേഷ്യയും 13.96 ബില്യണ്‍ ഡോളറും 11.27 ബില്യണ്‍ ഡോളറും നേടിയപ്പോള്‍Read More →

നിഫ്റ്റി, സെന്‍സെക്സ് താഴോട്ട്; ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു

മുംബൈ: തുടര്‍ച്ചയായ അറ് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 276.89 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 61077.82 ലെവലിലും നിഫ്റ്റി50 82.40 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18065.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1446 ഓഹരികള്‍ മുന്നേറുമ്പോള്‍ 1041 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 97 ഓഹരിവിലകളില്‍ മാറ്റമില്ല.എന്‍ടിപിസി,ഏഷ്യന്‍പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,നെസ്ലെ,പവര്‍ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ഇന്‍ഫോസിസ്,ടിസിഎസ്,ബജാജ് ഫിന്‍സര്‍വ്,ആക്‌സിസ് ബാങ്ക്,ഐസിഐസിഐ ബാങ്ക് കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ബാങ്ക്,ഓട്ടോ,ഫിനാന്‍ഷ്യല്‍Read More →