ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായവുമായി കേരള സോപ്പ്സ്

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സോപ്പ്സ് അറ്റാദായത്തിൽ നേട്ടമുണ്ടാക്കിയതിൻ്റെ സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി പി രാജീവ് രംഗത്ത്.കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം രേഖപ്പെടുത്തിയാണ് കേരള സോപ്പ്സ് 2022-23 സാമ്പത്തിക വർഷം അവസാനിപ്പിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 1.16 കോടി രൂപയുടെ വർദ്ധനവാണ് ഇക്കുറി ഉണ്ടായത്. 2022-23 സാമ്പത്തതിക വർഷം 717 മെട്രിക് ടൺ സോപ്പ് ഉത്പന്നങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളിൽRead More →

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു

ന്യൂഡല്‍ഹി: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16,011 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 ശതമാനം കുറവാണിത്. മൊത്തം വരുമാനം 5.3 ശതമാനം കുറഞ്ഞ് 2.11 ലക്ഷം കോടി രൂപയായപ്പോള്‍ 9 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറായി. വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. 16421 കോടി രൂപയാണ് ഇക്കണോമിക് ടൈംസ് പോള്‍ രേഖപ്പെടുത്തിയത്. ആര്‍ഐഎല്ലിന്റെ ടെലികോം വിഭാഗമായRead More →

ന്യൂഡല്‍ഹി: 2024 സാമ്പത്തികവര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം കുറച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരി വെള്ളിയാഴ്ച ഇടിവ് നേരിട്ടു. 8.13 ശതമാനം താഴ്ന്ന് 1331.60 രൂപയിലായിരുന്നു ക്ലോസിംഗ്. ഇതോടെ 2022 ജനുവരി തൊട്ടുള്ള ഓഹരിയുടെ താഴ്ച 30 ശതമാനമായി. സെന്‍സെക്‌സ് 15 ശതമാനം നേട്ടമുണ്ടാക്കിയ സ്ഥാനത്താണിത്.അതേസമയം രണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയില്‍ ബുള്ളിഷ് പ്രതികരണമാണ്. റെലിഗെയര്‍ 1,738 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ബിഎന്‍ബി പാരിബാസും വാങ്ങല്‍ റേറ്റിംഗാണ്Read More →

ന്യൂഡല്‍ഹി: അവസാന ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍).0.40 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ പ്രകാരം കമ്പനി ഓഹരിയുടെ ശരാശരി ലക്ഷ്യവില 63 രൂപയാണ്. പ്രഭുദാസ് ലിലാദര്‍ 67 രൂപയും കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 39 രൂപയും ലക്ഷ്യവില നിശ്ചയിച്ച് വില്‍പന റേറ്റിംഗ്‌ നല്‍കുന്നു. മറ്റ് ബ്രോക്കറേജുകള്‍ , പ്രത്യേകിച്ചും നുവാമ വാങ്ങല്‍ റേറ്റിംഗാണ് നല്‍കുന്നത്. ആന്റിക് ബ്രോക്കിംഗ്Read More →

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 31 നിശ്ചയിച്ചിരിക്കയാണ് പിഎന്‍ബി ഗില്‍റ്റ്‌സ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനമാണിത്. ജൂലൈ 21 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാഭവിഹിതം നിശ്ചയിക്കും. പിഎന്‍ബി ഗില്‍ട്‌സ് ഓഹരി വില നിലവില്‍ 68.05 രൂപയാണ്. 52 ആഴ്ച ഉയരം 73.95 രൂപ. താഴ്ച 55.25 രൂപ. കമ്പനിയുടെ വിപണി മൂല്യം 1224.97 കോടി രൂപയാണ്. ഓഹരി 3 മാസത്തില്‍ 17 ശതമാനവുംRead More →