ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ആഗോള സമ്പദ്‍വ്യവസ്ഥയിലുണ്ടായ സംഭവങ്ങൾ ഇന്ത്യൻ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിൽ സിലിക്കൺവാലി ബാങ്കും യു.എസിലും യുറോപ്പിലും വിവിധ ബാങ്കുകളുടെ തകർച്ചയും മുൻനിർത്തിയാണ് ആർ.ബി.ഐ ഗവർണറുടെ പ്രതികരണം. അതേസമയം, ധനകാര്യ മേഖലയിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ജാ​ഗ്രത പുലർത്താൻ ധനകാര്യ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സ്ഥാപനത്തിന്റെRead More →

ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ബജാജ് ഫിനാന്‍സ് ഓഹരിയില്‍ പോസിറ്റീവ് മുന്നേറ്റം പ്രതീക്ഷിക്കുകയാണ് ബോക്കറേജ് സ്ഥാപനങ്ങള്‍. മോതിലാല്‍ ഓസ്വാള്‍ 7080 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. മോര്‍ഗന്‍ സ്്റ്റാന്‍ലി 8000 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ ഷെയര്‍ ഖാന്‍, പ്രഭുദാസ് ലിലാദര്‍ എന്നിവ യഥാക്രമം 7500 രൂപയും 7835 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ആവശ്യപ്പെടുന്നു. 2024/25 സാമ്പത്തികവര്‍ഷത്തില്‍ നികുതി കഴിച്ചുള്ള ലാഭം 24 ശതമാനംRead More →

നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് യെസ് ബാങ്ക്

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കയാണ് യെസ് ബാങ്ക്. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബാങ്കിനായില്ല. ഇതോടെ ബാങ്ക് ഓഹരി 5 ശതമാനം താഴ്ന്ന് 15.99 രൂപയിലെത്തി. ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം 202.43 കോടി രൂപയാണ്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ഇരട്ടി അധികം. എന്നാല്‍ അനലിസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 45 ശതമാനം കുറവാണിത്. പ്രൊവിഷന്‍ വര്‍ദ്ധിച്ചതാണ് പ്രകടനത്തെ ബാധിച്ചത്. പ്രൊവിഷന്‍സ് ആന്റ് കണ്ടിന്‍ജന്‍സീസ് 271 കോടിRead More →

നടപ്പ് സാമ്പത്തികവര്‍ഷത്തെ എംഎസ്എംഇ വരുമാനം പകര്‍ച്ചവ്യാധിയ്ക്ക് മുമ്പുള്ളതിനെ മറികടക്കും

ന്യൂഡല്‍ഹി: എംഎസ്എംഇ മേഖല വരുമാനം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കോവിഡിന് മുമ്പുള്ള കാലയളവിനെ മറികടക്കും, റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പ്രതിമാസ ബുള്ളറ്റിന്‍ പറയുന്നു.” 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍ ഒഴികെയുള്ള എംഎസ്എംകളുടെ വരുമാനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ വര്‍ധിക്കും. ആഗോള പ്രതിസന്ധി ബാധിച്ചതിനാല്‍ കയറ്റുമതി അധിഷ്ടിത സ്ഥാപനങ്ങള്‍ തിരിച്ചടിയാകും നേരിടുക,”ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര, സെന്‍ട്രല്‍ ബാങ്കിന്റെ സാമ്പത്തിക നയ ഗവേഷണ വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് ദേബRead More →

കേരള ഓഹരികളുടെ ക്ലോസിംഗ് വില

കൊച്ചി : ആസ്പിന്‍ വാള്‍, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പിയാഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രേഡ്സ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍ഡ്മെന്റ്സ്, കെ എസ് ഇ ലിമിറ്റഡ്, കല്ല്യാണ്‍ ജ്വുവല്ലേഴ്സ്, മണപ്പുറം ഫിനാന്‍സ്, എം ആര്‍ എഫ്, റബ്ഫില ഇന്റര്‍നാഷ്ണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍,Read More →