ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു

Spread the News

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 804 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, എഫ്‌എംസിജി വിഭാഗങ്ങളിലെ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്.
ഫാര്‍മ, ലോഹം, ഇന്‍ഫ്ര, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വ്യാപാരം താഴ്ന്ന നിലവാരത്തിലുമാണ്. യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഡിഎച്ച്‌എഫ്‌എല്‍, ടിസിഎസ്, റിലയന്‍സ്, എംആന്റ്‌എം, ഐടിസി, വിപ്രോ, മണപ്പുറം, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിപിസിഎല്‍, എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പിഎന്‍പി, പിഎന്‍ബി ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *