യമഹ ഇന്ത്യയുടെ ഉത്പാദനം ഒരു കോടി കടന്നു
May 17, 2019 0 By BizNewsകൊച്ചി: ജാപ്പനീസ് ഇരുചക്ര വാഹനനിര്‍മാതാക്കളായ യമഹയുടെ ഇന്ത്യയില്‍നിന്നുള്ള ഉത്പാദനം ഒരു കോടി കടന്നു. 1985ലാണ് യമഹ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചത്. സുരാജ്പുര്‍, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ കമ്ബനിക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്. യമഹയുടെ ഏറ്റവും കൂടുതല്‍ വില്പനയുള്ള മോട്ടോര്‍ സൈക്കിള്‍ മോഡലായ എഫ്സെഡ്എസ്-എഫ്1 3.0 ആയിരുന്നു ഒരു കോടി വാഹനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ടുകൊണ്ട് പുറത്തിറക്കിയത്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളില്‍ 50 ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കി എന്ന നേട്ടവും ഇതേ അവസരത്തില്‍ത്തന്നെ കമ്ബനിക്കു സ്വന്തമായി. കമ്ബനിയുടെ ആകെ ഉത്പാദനത്തിന്റെ 44 ശതമാനവും സ്കൂട്ടറുകളാണ്. ഇതില്‍ തന്നെ ഫാസിനോയാണ് മുന്നില്‍ നില്‍ക്കുന്നത്.